ഉതുപ്പ് വർഗീസിൻെറ ജാമ്യ വ്യവസ്ഥ റദ്ദാക്കി; കേരളത്തിലെത്താൻ നിർദേശം

കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസിന്റെ ജാമ്യ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. അടു ത്ത മാസം അഞ്ചിന് മുമ്പ് കേരളത്തിൽ തിരിച്ചെത്താൻ ഹൈകോടതി നിർദേശം നൽകി.

എൻഫോഴ്സ്മ​​െൻറ് നൽകിയ ഹരജിയിലാണ് കോടതി നടപടി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യവ്യവസ്ഥയിൽ 45 ദിവസത്തെ ഇളവ് നൽകി ഉതുപ്പ് വർഗീസിന് യു.എ.ഇയിൽ പോകാൻ അനുവദിച്ചത്.

എന്നാൽ ഇന്‍റർപോളിന്‍റെ റേഡ്കോർണർ നോട്ടീസിലൂടെ രാജ്യത്തെത്തിച്ച ഉതുപ്പ് വർ‍ഗീസിനെ തിരികെ പോകാൻ അനുവദിച്ചത് ശരിയായില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമായിരുന്നു എൻഫോഴ്സമെന്റ് വാദം.

Tags:    
News Summary - uthup varghese bail cancelled- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.