കോട്ടയം: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന് അേന്ത്യാപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയത് ആയിരങ്ങൾ. അദ്ദേഹം നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച കോട്ടയം തിരുനക്കര മൈതാനത്തെ വേദിലായിരുന്നു പൊതുദർശനം. ഞായറാഴ്ച ഉച്ചക്ക് 11.30മുതൽ പ്രിയനേതാവിനെ അവസാനമായി കാണാൻ ആളുകൾ തിങ്ങിനിറഞ്ഞു. ഉച്ചക്ക് ഒന്നിന് എറണാകുളത്തുനിന്ന് മൃതദേഹം വഹിെച്ചത്തിയ ആംബുലൻസ് മൈതാനത്തിെൻറ കവാടത്തിലേക്ക് പ്രവേശിച്ചു.
നേതാക്കളടക്കമുള്ളവർ വിറകൈകളോടെയാണ് മൃതദേഹം സ്വീകരിച്ചത്. വിജയെൻറ പ്രസംഗത്തിൽ നിരവധി പ്രാവശ്യം വിമർശനത്തിനിരയായ കെ.എം. മാണി എം.എൽ.എ മൃതദേഹം കിടത്തിയ മൊബൈൽ മോർച്ചറിക്ക് അടുത്തെത്തി വിങ്ങിപ്പൊട്ടി. പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എത്തി.
നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് രാഷ്ട്രീയകക്ഷിനേതാക്കളും അണികളും അേന്ത്യാപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തിരക്കിനൊടുവിൽ വൈകീട്ട് മൂന്നിന് കോട്ടയത്തെ പൊതുദർശനം അവസാനിപ്പിച്ച് വിലാപയാത്ര ജന്മനാടായ കുറിച്ചിത്താനത്തേക്ക് പോയി.
പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച കുറിച്ചിത്താനം കെ.ആർ. നാരായണൻ മെമ്മോറിയൽ സ്കൂളിലെ പൊതുദർശനം വികാരനിർഭരമായി. ഇവിടെ നാട്ടുകാരും പ്രിയസുഹൃത്തുക്കളും ജനപ്രതിനിധികളും അടക്കമുള്ളവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. വൈകീട്ട് അഞ്ചിന് വീട്ടിലെത്തിച്ചപ്പോഴും മൃതദേഹം കാണാൻ നൂറുകണക്കിനാളുകൾ എത്തി.
മുഖ്യമന്ത്രിക്കുവേണ്ടി പ്രസ് സെക്രട്ടറി പ്രഭാവർമ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മന്ത്രിമാരായ മാത്യു ടി. തോമസ്, കെ. രാജു, സി.എം.പി സംസ്ഥാന സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, എ.കെ. ശശീന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ, മുൻ ജില്ല പ്രസിഡൻറ് ഏറ്റുമാനൂർ രാധാകൃഷ്ണൻ, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ, ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ, സി.എസ്.ഐ മോഡറേറ്റർ ബിഷപ് ഡോ.തോമസ് കെ. ഉമ്മൻ, നടൻ കൃഷ്ണപ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡി.സി.സി പ്രസിഡൻറ് അഡ്വ. ജോഷി ഫിലിപ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, കേരള ജനപക്ഷം ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ, ജനതാദൾ-യു സംസ്ഥാനസെക്രട്ടറി സണ്ണി തോമസ്, യൂത്ത് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാലാ, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ, കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ. ജോസ് എന്നിവർ അേന്ത്യാപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.