കര്‍ഷകര്‍ പലിശക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നതെന്ന് വി.ഡി സതീശൻ

ആലപ്പുഴ: കര്‍ഷകര്‍ പലിശക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്ുകയായരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കര്‍ഷകന്‍. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പലതവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലും കുട്ടനാട്ടിലെ നെല്‍ കര്‍ഷകസംഗമത്തിലും പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ 5000 കര്‍ഷകരുടെ മാര്‍ച്ചിലും യു.ഡി.എഫ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

നെല്ല് സംഭരണത്തിന്റെ പണം നല്‍കാനാകാതെ ആറ് മാസമായി പ്രതിസന്ധി നിലനില്‍ക്കുകയാണ്. മന്ത്രിമാര്‍ യോഗം കൂടുന്നെന്നും വഴക്കിട്ട് പിരിഞ്ഞെന്നുമുള്ള വാര്‍ത്തയല്ലാതെ തീരുമനം ആയെന്ന വാര്‍ത്ത പുറത്ത് വരുന്നില്ല. ചിലപ്പോള്‍ പറയും ബാങ്കുകള്‍ പിണങ്ങി പോയെന്ന്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്ന രീതി എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. നെല്ല് സംഭരണത്തില്‍ പാഡി റെസീപ്റ്റ് ഷീറ്റ് വാങ്ങി ബാങ്കുകള്‍ പണം നല്‍കുന്നത് വായ്പ പോലെയാണ്.

മൂന്ന് മാസം തുടര്‍ച്ചയായി ലോണ്‍ അടക്കാതിരുന്നാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുകയും ലോണ്‍ എടുത്തയാളുടെ സിബില്‍ സ്‌കോര്‍ താഴേയ്ക്ക് പോകുകയും ചെയ്യും. നെല്ല് വിറ്റ് ബാങ്കില്‍ നിന്നും സര്‍ക്കാര്‍ പറയുന്നതനുസരിച്ച് പണം വാങ്ങിയാലും അത് കര്‍ഷകന്റെ വ്യക്തിപരമായ ബാധ്യതയായി മാറുകയാണ്. ഇതോടെ മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ കിട്ടാത്ത അവസ്ഥയിലാകും. ഇക്കാര്യം പലതവണ സര്‍ക്കാരിനോട് പറഞ്ഞിട്ടും പരിഹരിക്കാന്‍ ഒരു ശ്രമവും കൃഷി, സിവില്‍ സപ്ലൈസ് മന്ത്രിമാരുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒരോ സംഭവം ഉണ്ടാകുമ്പോഴും അത് അങ്ങനെയല്ലെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പഞ്ഞു.  

Tags:    
News Summary - V. D. Satheesan says that the Chief Minister spends 1 crore rupees on a bus when the farmers take money on interest and cultivate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.