വി. ​കൃ​ഷ്ണ​കു​മാ​ർ, ഒ.​ജി. ബി​ജു

ശബരിമല: വി. കൃഷ്ണകുമാർ എക്സിക്യൂട്ടിവ് ഓഫിസർ; ഒ.ജി. ബിജു അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ

ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസറായി വി. കൃഷ്ണകുമാറിനെയും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി ഒ.ജി. ബിജുവിനെയും നിയമിച്ചു. വൈക്കം ദേവസ്വം ഡെപ്യൂട്ടി കമീഷണറായിരുന്ന കൃഷ്ണകുമാർ നിലവിൽ താൽക്കാലിക എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്നു.

ഉദ്യോഗസ്ഥരുടെ സർവിസ് കാലയളവിലെ ശിക്ഷണ നടപടികൾ, ഓഡിറ്റ് ചുമതലകൾ, ഭരണപരമായ കഴിവുകൾ എന്നിവ സംബന്ധിച്ച് നിലവിലെ മാനദണ്ഡം അനുസരിച്ച് ദേവസ്വം വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് പരിഗണിച്ചുവേണം പുതിയ നിയമനം നടത്തേണ്ടതെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് അന്ന് നിയമനം നടത്താൻ കഴിയാതിരുന്നത്.

കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, അസി. എക്‌സിക്യൂട്ടിവ് ഓഫിസർ രവികുമാർ, ദേവസ്വം സെക്രട്ടറി ഗായത്രിദേവി, ഫിനാൻസ് കമീഷണർ ശ്രീകുമാർ, ഡെപ്യൂട്ടി കമീഷണർ (ഇൻസ്‌പെക്ഷൻ) ആർ.എസ്. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി കമീഷണർ (അഡ്മിനിസ്‌ട്രേഷൻ) ലേഖ, ഹരിപ്പാട് ഡെപ്യൂട്ടി കമീഷണർ ജയകുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ വിജയകുമാർ എന്നിവർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല.

Tags:    
News Summary - V. Krishnakumar Executive Officer in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.