തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിെല ഏറ്റവും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ഒക്ടോബർ 20ന് 98ാം ജന്മദിനം. വിശ്രമത്തിലും പരിചരണത്തിലുമായതിനാൽ പിറന്നാൾ ആഘോഷം ഇത്തവണ കുടുംബത്തിൽ മാത്രം ഒതുങ്ങിനിൽക്കും. പക്ഷാഘാതത്തിൽനിന്ന് മുക്തനായെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
മകൻ അരുൺകുമാറിെൻറ ബാർട്ടൺഹില്ലിലെ വീട്ടിൽ വിശ്രമിക്കുകയാണദ്ദേഹം. കോവിഡ് വാക്സിനെടുത്തെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം സന്ദർശകരെ അനുവദിക്കില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാകും ആഘോഷമായി ഉണ്ടാകുക.
രാവിലെയുള്ള പത്രപാരായണവും കുറച്ചു നേരത്തെ ടി.വി കാണലിലുമായി ഒതുങ്ങിയിരിക്കുകയാണ് വി.എസിെൻറ ദിനചര്യകൾ. നടക്കാൻ സഹായം ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എം നേതാക്കൾ വി.എസിെൻറ സുഖവിവരമന്വേഷിച്ച് വിളിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.