Image Courtesy: Reuters

18-44 പ്രായപരിധിയിലെ ഗുരുതര രോഗികൾക്കുള്ള വാക്​സിനേഷൻ ഉടൻ -മുഖ്യമ​ന്ത്രി

തിരുവനന്തപുരം: 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്​സിനേഷൻ എത്രയും ​പെ​െട്ടന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഇൗ പ്രായപരിധിയിലെ മറ്റ്​ മുൻഗണനാവിഭാഗങ്ങളിലും ഒ​ാരോന്നിലും എത്ര പേരു​ണ്ട്​ എന്ന്​ കണക്കാക്കി ഇവർക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്​സിനിൽ നിന്നാണ്​ 18 വയസ്സ്​​ കഴിഞ്ഞവർക്കുള്ളത്​​ നൽകുക.

ഇക്കാര്യത്തിൽ നിരവധി മുൻഗണനകളും ആവശ്യമായി വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം. തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂട്ടായി ശ്രദ്ധിക്കണം. ​െപാലീസ് സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. 18 നും 45 നും ഇടയിലുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും.

45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനുമുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട്​ ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് ലഭിക്കണം. കോവിഡ് തരംഗത്തി​െൻറ നിലവിലെ വ്യാപനവേഗത്തി​െൻറ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചുനിർത്താൻ 45 വയസ്സിന്​ മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ കേരളത്തിനർഹമായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടു​െണ്ടന്നും ഇക്കാര്യത്തിൽ നിരവധിതവണ ഔദ്യോഗികമായിത്തന്നെ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടിട്ടു​െണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

എയർലൈൻ ജീവനക്കാർക്ക്​ ആരാണ്​ വാക്​സിൻ നൽകേണ്ടത്​ എന്നത്​ സംബന്ധിച്ച്​ വ്യക്തത വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ചോദ്യത്തിന്​ മറുപടിയായി പ്രതികരിച്ചു.

സംസ്ഥാനത്തിന്​ കേ​ന്ദ്രവിഹിതമായി 1,84,070 ഡോസ്​ വാക്​സിൻ കൂടി ഉടൻ ലഭിച്ചേക്കുമെന്നാണ്​ പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ച ഒമ്പത്​ ലക്ഷം ഡോസ്​ വാക്​സിനിലാണ്​​ കേരളത്തിനും വിഹിതമുള്ളത്​. രണ്ടാം ഡോസുകാർക്ക്​ മുൻഗണന നൽകിയുള്ള വാക്​സിൻ വിതരണവും പുരോഗമിക്കുകയാണ്​. 61,92,903 ഒന്നാം ഡോസും 18,49,301 രണ്ടാം ഡോസുമടക്കം 80,42,204 ഡോസ്​ വാക്​സിനാണ്​ കേരളത്തിൽ ഇതുവരെ വിതരണം ചെയ്​തത്​. ​സംസ്ഥാന ജനസംഖ്യയുടെ 17.45 ശതമാനം പേർ​ ഇതുവരെ കോവിഡ്​ പ്രതി​േരാധ കുത്തിവെപ്പെടുത്തു.  

Tags:    
News Summary - Vaccination of critically ill patients aged 18-44 years soon - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.