വണ്ടിപ്പെരിയാർ പീഡന കൊലക്കേസ്​: പ്ര​തി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ക്കി​ല്ലെ​ന്ന്​ ബോ​ണ്ട്​ ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി

കൊ​ച്ചി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റു​വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ക്കി​ല്ലെ​ന്ന്​ ബോ​ണ്ട്​ ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

പ്ര​തി​യാ​യ വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം എം.​എം.​ജെ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ർ​ജു​ൻ സു​ന്ദ​ർ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് കാ​ട്ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​പ​ഹ​ര​ജി​യി​ലാ​ണ്​ ​പ​ത്തു​ദി​വ​സ​ത്തി​ന​കം ബോ​ണ്ട്​ സ​മ​ർ​പ്പി​ക്കാ​ൻ ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ, ജ​സ്റ്റി​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്.

വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന തു​ക​ക്കു​ള്ള മ​റ്റ്​ ര​ണ്ടു​പേ​രു​ടെ​യും ബോ​ണ്ടു​ക​ൾ കെ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ബോ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജാ​മ്യ​മി​ല്ല അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്ര​തി​യെ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ​വി​ട്ട​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്. വി​ദേ​ശ​ത്തേ​ക്ക്​ പോ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി പി​ന്നീ​ട്​ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ പ്ര​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. തു​ട​ർ​ന്നാ​ണ് പ്ര​തി​യോ​ട് വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Vandiperiyar rape murder: accused should give bond to not to go abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.