പ്രളയം കഴിഞ്ഞ് വീട്ടിലെത്തുേമ്പാൾ പാമ്പുകൾ ഉണ്ടാകാം. ഭയക്കേണ്ട. മുൻകരുതലുകൾ എടുക്കണം. തറയിൽ കിടക്കുന്ന തുണികൾ, ചവിട്ടി, പാത്രങ്ങൾ എന്നിവയൊന്നും കൈകൊണ്ട് എടുക്കരുത്. ഇതിനടിയിൽ പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരുമ്പ് അലമാരകളുടെ കാലുകളിലെ വിടവ്, അടുക്കളയിലെ കബോർഡ്, ക്ലോസറ്റ് എന്നിവ ഇവയുടെ സുരക്ഷിത താവളങ്ങളാണ്. കട്ടിലുകൾക്കു താഴെയും ശ്രദ്ധിക്കണം. ഒാടിട്ട വീടുകളിൽ കൂടുതൽ ജാഗ്രത വേണം. ചെരിപ്പ് ധരിച്ച് ശബ്ദമുണ്ടാക്കി വേണം ഒരാഴ്ചയെങ്കിലും വീടിനകത്ത് നടക്കാൻ. രാത്രിയിലും അങ്ങനെതന്നെ. വിഷമില്ലാത്ത പാമ്പുകളാണ് ഏറെയും വെള്ളത്തിനൊപ്പം വന്നത്. വിഷപ്പാമ്പുകൾ അപൂർവമാണ്. ധൈര്യമായിരിക്കുക എന്നതാണ് പ്രധാനം.
മണ്ണെണ്ണയോ ഡീസലോ വെള്ളം ചേർത്ത് തളിക്കണം. ഇതേ മിശ്രിതം ഉപയോഗിച്ച് വീടിെൻറ തറ തുടക്കണം. ഇഴജന്തുക്കൾ നാക്കുകൊണ്ടാണ് തിരിച്ചറിയുന്നത്. മിശ്രിതത്തിലെ അസിഡിറ്റി അവയെ പൊള്ളിക്കും. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകരുത്. ഇരുന്നശേഷം കടിയേറ്റ ഭാഗത്തിനു മുകളിൽ രണ്ടുമൂന്ന് ഇഞ്ച് വീതിയുള്ള തുണികൊണ്ട് കെട്ടണം. അതിന് കുറച്ച് മുകൾഭാഗത്ത് വീണ്ടും കെട്ടണം. കടിയേറ്റ ഭാഗം ബ്ലേഡുപയോഗിച്ച് വലുതാക്കുകയോ കയർകൊണ്ട് ബലത്തിൽ കെട്ടുകയോ ചെയ്യരുത്. ഒാടാനോ ചാടാനോ പാടില്ല. മുറിവേറ്റ ഭാഗം ഹൃദയേത്തക്കാൾ ഉയരത്തിൽ പൊക്കരുത്. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.