'ഓണം നൽകുന്നത് വിദ്വേഷ കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവെക്കുക എന്ന സന്ദേശം'; ഓണാശംസയുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: ഓണാഘോഷ വേളയിൽ മുഴുവൻ കേരളീയർക്കും ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവെക്കുക എന്ന സന്ദേശമാണ് ഓണം നൽകുന്നതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂർണമായ ഒരു ഓണാഘോഷം തിരിച്ചു വന്നിരിക്കുന്നു. വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവെക്കുക എന്ന സന്ദേശമാണ് ഓണം നൽകുന്നത്. എല്ലാ മലയാളികൾക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു.


Tags:    
News Summary - VD Satheesan Greets Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.