''ശിവശങ്കറി​െൻറ ജാമ്യാപേക്ഷ തള്ളി; ആരുടെ നെഞ്ചിടിപ്പാണ്​ കൂടുന്നത്​''

കൊച്ചി: : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്​ ഹൈ​കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ പരിഹാസവുമായി വി.ഡി സതീശൻ എം.എൽ.എ. കള്ളക്കടത്ത്​ സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന വിധിയാണ്​ ഹൈകോടതിയുടേതെന്ന്​ സതീശൻ പ്രതികരിച്ചു.

''കേരളത്തിലെ ഏറ്റവും പ്രബലമായ ഓഫീസിൽ തന്ത്രപ്രധാന സ്ഥാനത്തിരുന്ന വ്യക്തി കേരളത്തിൽ കളളക്കടത്ത് സംഘത്തിലെ കണ്ണിയായി മാറി എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരിക്കുന്നു. ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്?'' -വി.ഡി സതീശൻ ചോദിച്ചു.

​വഞ്ചിയൂരിൽ സ്വകാര ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇ.ഡി കസ്​റ്റഡിയിലെടുത്തിരുന്നു. 10.55 ഒാടെയാണ്​ ആശുപത്രിയിൽ എത്തി ഇ.ഡി കസ്​റ്റഡിയിലെടുത്തത്​. കൊച്ചിയിൽ എത്തിച്ച്​ ഇന്നു തന്നെ അറസ്​റ്റ്​ രേഖപ്പെടുത്തിയേക്കുമെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.