മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണ ഹരജി 11ലേക്ക്​ മാറ്റി

കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജി ഹൈകോടതി ഒക്ടോബർ 11ന്​ പരിഗണിക്കാൻ മാറ്റി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സെപ്റ്റംബർ 18ന്​ മരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയെ കക്ഷിചേരാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിംഗിൾബെഞ്ച് ഹരജി മാറ്റിയത്. ഈ ആവശ്യം ഉന്നയിച്ച്​ നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - Veena Vijayan controversy: Vigilance inquiry plea postponed to 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.