വില്ലേജ്‌ ഓഫീസര്‍ കൈഞരമ്പ്‌ മുറിച്ച സംഭവം: വനിതാ കമിഷൻ കേസെടുത്തു

തൃശൂർ: പുത്തൂര്‍ വില്ലേജ്‌ ഓഫീസര്‍ കൈഞരമ്പ്‌ മുറിച്ച സംഭവത്തില്‍ വനിതാ കമിഷൻ സ്വമേധയാ കേസെടെത്ത്‌ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ തൃശൂർ സിറ്റിപൊലീസ്‌ കമിഷണറോട്​‌ കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും വിശദ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ലൈഫ്‌ മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്ത്​ പ്രസിഡൻറി​ന്‍റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്‌തതിനെ തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസര്‍ സി.എന്‍. സിമി കൈഞരമ്പ്‌ മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച്‌ ഒല്ലൂര്‍ സി.ഐയെ കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച്‌ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.