മലപ്പുറം: വേങ്ങരയിൽ നടക്കുന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബി.ഡി.ജെ.എസ് പങ്കെടുക്കില്ല. കൺവൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദേശം ലഭിച്ചു. എൻ.ഡി.എ മുന്നണിയില്‍ ബി.ജെ.പിയില്‍ നിന്നും നിരന്തരം അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനം എന്നാണ് സൂചന.
ഇന്ന് രാവിലെ 11നാണ് എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവൻഷൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എയില്‍ തുടര്‍ന്നിട്ടും ബി.ഡി.ജെ.എസിനോട് സവര്‍ണാധിപത്യ നിലപാടാണുള്ളതെന്ന് സംഘടന ആരോപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബി.ഡി.ജെ.എസ് എൻ.ഡി.എ സഖ്യത്തില്‍ ചേരുന്നത്. എന്നാല്‍ ഒന്നര വര്‍ഷത്തെ ബന്ധം കൊണ്ട് പാര്‍ട്ടിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ബി.ഡി.ജെ.എസിന്‍റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വീതം വെച്ചപ്പോള്‍ ബി.ഡി.ജെ.എസിനെ തഴഞ്ഞെന്നും നേതൃത്വത്തിന് പരാതിയുണ്ട്. നിരവധി തവണ ബി.ജെ.പി കേന്ദ്രസംസ്ഥാന നേതൃത്വങ്ങളോട് അവഗണന ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സെപ്തംബര്‍ 30 നകം അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മുന്നണി വിടാനാണ് ബി.ഡി.ജെ.എസിന്‍റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.