കോട്ടയം: സംസ്ഥാന വ്യാപകമായി റേഷൻകടകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ജില്ലയിലെ കടകളിലും ക്രമക്കേടുകൾ. കറുകച്ചാൽ, ഇളംകുളം എന്നീ കടകളിൽ സ്റ്റോക്കിലും വ്യത്യാസമുണ്ട്. കറുകച്ചാലിൽ ഉപഭോക്താവ് വാങ്ങിയ അരിയില്‍ തൂക്കക്കുറവ് കണ്ടെത്തി.
ഇവിടെ ആറോളം ബില്ലുകൾ പരിശോധിച്ചതില്‍ ഉപഭോക്താക്കൾ വാങ്ങാത്ത പല സാധനങ്ങളും വാങ്ങിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊഴുവനാല്‍, ഇളംകുളം എന്നീ റേഷൻകടയിലും ഉപഭോക്താക്കൾ വാങ്ങാത്ത സാധനങ്ങൾ ബില്ലില്‍ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശോധന നടത്തിയ ഭൂരിഭാഗം കടകളിലും സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിൽ വളരെയധികം വ്യത്യാസമുള്ളതായും വിജിലന്‍സ് ഉദ്യോഗസ്ഥർ പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിെൻറ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ്പ് നമ്പറായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.