തിരുവനന്തപുരം: ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പി.എസ്.സി പരിശീലനകേന്ദ്രങ്ങളിൽ വ ിജിലൻസ് പരിശോധന. റെയ്ഡിനിടെ ക്ലാെസടുത്തിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ പിടികൂടി. തിരുവനന്തപുരത്തെ ലക്ഷ് യ, വീറ്റോ എന്നീ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ലക്ഷ്യയുടെ തമ്പാനൂർ, വീറ്റോയുടെ തമ്പാനൂർ, വെഞ്ഞാറമൂട് ശാഖ കളിലാണ് ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഡിവൈ.എസ്.പി പ്രസാദിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഇവിടങ ്ങളിൽനിന്ന് രേഖകളും പിടിച്ചെടുത്തു.
വീറ്റോയിൽ കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് നെടുമങ്ങാട് സ്വദേശിയ ായ ഉദ്യോഗസ്ഥൻ പിടിയിലായത്. വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതലനടപടിക്ക് ശിപാർശചെയ്യും. പൊതുഭരണവകുപ്പ് അണ്ടർ സെക്രട്ടറിയായിരുന്ന രഞ്ജന്‍ രാജിെൻറ ഉടമസ്ഥതയിലുള്ളതാണ് വീറ്റോ എന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. രഞ്ജന്‍ രാജ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ മുന്നാക്കവികസന കോർപറേഷനിലാണ്.
ഞ്ജന്‍ രാജിെൻറ ഭാര്യാപിതാവിെൻറയും രണ്ട് സുഹൃത്തുക്കളുടെയും പേരിലാണ് സ്ഥാപനം എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഇംഗ്ലീഷ് എടുത്തിരുന്നത് രഞ്ജനാണെന്നാണ് വിവരം. രഞ്ജൻ തയാറാക്കിയ ഗൈഡുകളും പിടിച്ചെടുത്തു.
പൊതുഭരണ ഉദ്യോഗസ്ഥൻ ഷിബുവിെൻറ ഭാര്യയുടെ പേരിലാണ് ‘ലക്ഷ്യ’. 2013 മുതൽ അവധിയിലാണ് ഷിബു. രണ്ട് സ്ഥാപനങ്ങളിലും സർക്കാർ ജീവനക്കാരാണ് അധ്യാപകർ. ഇവരുടെ വിവരങ്ങൾ പൊതുഭരണവകുപ്പിന് കൈമാറും. രണ്ട് സ്ഥാപനങ്ങളിലും ശമ്പളം നൽകുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷിബുവിെൻറയും രഞ്ജെൻറയും സ്വത്തുവിവരങ്ങളും പരിശോധിക്കും.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ പരാതിയിലായിരുന്നു റെയ്ഡ്. പി.എസ്.സി ചെയർമാന് നൽകിയെങ്കിലും പൊതുഭരണവകുപ്പിന് കൈമാറാൻ നിർദേശിക്കുകയായിരുന്നു.
വിജിലൻസ് കണ്ടെത്തൽ അതിഗൗരവമുള്ളതാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. സർക്കാർ കർശന നടപടി എടുക്കണമെന്നും പരിശീലനകേന്ദ്രങ്ങളുമായി പി.എസ്.സിക്ക് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.