തിരുവനന്തപുരം: സംസ്ഥാനത്തെ സർവേ ഓഫിസുകളിൽ അരലക്ഷത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും വ്യാപക ക്രമക്കേട് നടക്കുന്നതായും വിജിലൻസ് മിന്നൽ പരിശോധയിൽ കണ്ടെത്തി.
സർവേ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർവേ ഓഫിസുകളിൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടോയെന്നും സർവേ അദാലത്തുകൾ നടത്താറുണ്ടോയെന്നും പൊതുജനങ്ങൾക്ക് ന്യായമായ സേവനങ്ങൾ ലഭിക്കുന്നുണ്ടോയെന്നും മറ്റും പരിശോധിക്കാനായാണ് വിജിലൻസ് ആൻറ് ആൻറി- കറപ്ഷൻ ബ്യൂറോ മുഴുവൻ ജില്ല താലൂക്ക് സർവേ ഓഫിസുകളിലും പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ 11 മുതൽ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
വിവിധ ജില്ല താലൂക്ക് സർവേ ഓഫിസുകളിൽ 55,471 അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായും ഇവയിൽ 2009 മുതലുള്ള അപേക്ഷകളും ഉൾപ്പെടുന്നതായും കണ്ടെത്തി. എറണാകുളം, ചാവക്കാട്, സുൽത്താൻ ബത്തേരി തുടങ്ങിയ സർവേ ഓഫിസുകളിൽനിന്നാണ് 2009-ലെ അപേക്ഷകൾ തീർപ്പാക്കാത്ത നിലയിൽ കണ്ടെത്തിയത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ വർഷങ്ങളായി സർവേ അദാലത്ത് നടത്താറിെല്ലന്നും തിരുവനന്തപുരം, കാസർകോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പല ഓഫിസുകളിലും മൂവ്മെൻറ് രജിസ്റ്റർ സൂക്ഷിക്കുന്നിെല്ലന്നും കണ്ടെത്തി. ഇതിന് പുറമെ സുൽത്താൻ ബത്തേരി താലൂക്ക് സർവേ ഓഫിസിലെ നാല് ഉദ്യോഗസ്ഥരിൽനിന്നും കണക്കിൽപെടാത്ത 6853 രൂപ വിജിലൻസ് പിടിച്ചെടുത്തു. തൊടുപുഴ സർവേ ഓഫിസിൽ വിജിലൻസ് പരിശോധനക്ക് ചെല്ലുേമ്പാൾ ഹെഡ് ക്ലർക്ക് ബിനു മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ പൊലീസിന് ഇയാളെ കൈമാറി.
കണ്ടെത്തിയ ക്രമക്കേടുകളിൽ തുടർനടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.