തിരുവനന്തപുരം: കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല, തുടങ്ങിയ കുയുക്തി നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഭൂമിയുടെ ലഭ്യതയടക്കം പാരിസ്ഥിതിക- ഭൗമശാസ്ത്ര പ്രശ്നങ്ങൾ പരിഗണിച്ചേ കെട്ടിട നിർമാണത്തിന് അനുമതി നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരന്തം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സി.പി.എം എം.എൽ.എമാരായ പി.വി. അൻവർ, എസ്. രാജേന്ദ്രൻ, മുൻമന്ത്രി തോമസ് ചാണ്ടി, പി.സി. ജോർജ് തുടങ്ങിയവർ നടത്തിയ പരാമർശത്തിനുള്ള മറുപടി കൂടിയായാണ് വി.എസിെൻറ പ്രസ്താവന. നിർമാണ പ്രവര്‍ത്തനം പാരിസ്ഥിതിക അച്ചടക്കവും ഉല്പാദന വ്യവസ്ഥയുടെ അച്ചടക്കവും പാലിക്കുന്നുണ്ട് എന്ന് ഭരണകൂടം ഉറപ്പുവരുത്തണം. വീടുകൾക്കും മറ്റു നിർമിതികള്‍ക്കും വെവ്വേറെ അനുമതി വേണം.
ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ കെട്ടിട നിർമാണം അനുവദിക്കാവുന്ന സ്ഥലം കണ്ടെത്തണം. ഭൗമശാസ്ത്ര പരിശോധന നടത്തി, ദുർബലമാകുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടം ഒഴിവാക്കാനുമുള്ള സ്ഥിരം സംവിധാനം വേണം. ഉരുള്‍പൊട്ടുന്ന സ്വഭാവമുള്ള മലനാട്ടിൽ കുന്നിടിക്കുന്നതും പാറമട നടത്തുന്നതും ന്യായീകരിക്കാനാവില്ല.
‘സഹ. ബാങ്കുകളുടെ കണ്സോർട്യമുണ്ടാക്കി കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തണം’
തിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് സഹകരണ ബാങ്കുകളുടെ കണ്സോര്ട്യമുണ്ടാക്കി കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഗ്രാമീണ നിർമാണം എന്നാല്‍ റോഡും പാലവും മാത്രമാണെന്ന ധാരണ തിരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിെൻറയും നേതൃത്വത്തില്‍ സഹകരണ കണ്സോര്ട്യത്തിെൻറ സഹായത്തോടെ നടത്തേണ്ട ദീര്‍ഘകാല ഉല്പാദനവ്യവസ്ഥയുടെ പുനഃസൃഷ്ടിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട സമയമാണിത്. ഉല്പാദകര്ക്ക് വേണ്ടി ഉല്പാദന വ്യവസ്ഥ പുനഃസ്ഥാപിക്കുകയും അതിന് അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്യുന്ന നവകേരള സൃഷ്ടിയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.