ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും അംഗങ്ങളും ഫോൺ വിളിച്ചത്​ രണ്ടേകാൽ ലക്ഷം രൂപക്ക്​

തൃശൂർ: ഭരണപരിഷ്കാര കമീഷൻ ചെയർമാനായിരുന്ന വി.എസ്. അച്യുതാനന്ദനും അംഗങ്ങളും സെക്രട്ടറിമാരും ടെലിഫോണിൽ സംസാരിച്ചതിന് ചെലവ്​ 2,38,182 രൂപ.

2016 മുതൽ വി.എസ്. ചുമതലയൊഴിയഞ്ഞ 2021 ഏപ്രിൽ വരെയുള്ള ടെലിഫോൺ ബില്ലാണിത്. വി.എസി​െൻറ മാത്രം ടെലിഫോൺ ബിൽ 1,51,526 രൂപയാണ്.

അംഗങ്ങളായ സി.പി. നായർ 15,392 രൂപയും നീല ഗംഗാധരൻ 38,251 രൂപയും മെമ്പർ സെക്രട്ടറി ഷീല തോമസിന് 33,013 രൂപയുമാണ് ടെലിഫോൺ ബിൽ.

അഞ്ച് വർഷത്തിനിടയിൽ വി.എസ് 39,34,694 രൂപയും സി.പി. നായർ 41,46,371 രൂപയും നീല ഗംഗാധരൻ 8,02,500 രൂപയും മെമ്പർ സെക്രട്ടറി ഷീല തോമസ് 67,700,93 രൂപയും പേഴ്സണൽ സ്​റ്റാഫ് ഉൾപ്പെടെയുള്ള കമീഷൻ ജീവനക്കാർ 6,96,58,485 രൂപയുമാണ് ശമ്പള ഇനത്തിൽ കൈപ്പറ്റിയത്. വീട്ടുവാടക, കറൻറ് ബില്ല് എന്നീ ഇനത്തിൽ ആരും പണം കൈപ്പറ്റിയിട്ടില്ല. വിവരാവകാശ പ്രവർത്തകൻ തിരുവത്ര ഹാഷിമിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ.

Tags:    
News Summary - VS Achuthanandan and members called for Rs 2.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.