വി.എസ്​. അച്യുതാനന്ദൻ കോവിഡ്​ വാക്​സിൻ രണ്ടാംഡോസ്​ സ്വീകരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്​. അച്യുതാനന്ദൻ കോവിഡ്​ വാക്​സിന്‍റെ രണ്ടാംഡോസ്​ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ്​ വാക്​സിൻ സ്വീകരിച്ചത്​.

വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിച്ച വിവരം അദ്ദേഹം ഫേസ്​ബുക്കിലൂടെ പങ്ക​ുവെക്കുകയായിരുന്നു. മഹാമാരിയുടെ രണ്ടാംതരംഗം ശക്തി പ്രാപിക്കുകയാണ്​. കരുതലും അച്ചടക്കവും അനിവാര്യമാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിച്ച്​ ഈ ഘട്ടവും അതിജീവിക്കാമെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. 

Tags:    
News Summary - VS Achuthanandan Takes Second Dose Covid Vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.