ചെങ്ങന്നൂര്‍: ബി.ജെ.പിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സി.പി.എം ആണെന്ന് വി.ടി ബല്‍റാം എം.എല്‍.എ.പറഞ്ഞു. യു.ഡി.എഫ്. മാന്നാര്‍ ഈസ്റ്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ടി ആണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ആയ പ്രകാശ് കാരാട്ട് ഇത് വരെ സമ്മതിക്കാതിരിക്കുന്നത് ദുരൂഹമാണ്. ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിെൻറ സഹായം വേണ്ടെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ അഭിപ്രായം സ്വന്തം അണികള്‍ പോലും തള്ളിക്കളയുമെന്ന് ബല്‍റാം പറഞ്ഞു.
കോൺഗ്രസ് മുക്തഭാരതം എന്ന അമിത്ഷായുടെ സ്വപ്‍നം എന്നത് വൈവിധ്യങ്ങൾ ഇല്ലാത്ത ഭാരതമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. ഈ രാഷ്ട്രീയം ഇല്ലാതാക്കാനാണ് അമിത്ഷായും നരേന്ദ്രമോദിയും ആഹ്വാനം ചെയ്യുന്നതെന്ന് ബൽറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.