സർക്കാർ നിലപാട്​ കർഷകദ്രോഹം; റോഷി അഗസ്റ്റിന്​ കത്തോലിക്ക സഭയുടെ താക്കീത്​

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത്​ ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ന്​ വി​ല​ക​ൽ​പി​ക്കു​ന്നി​ല്ലെ​ന്ന​ത​ട​ക്കം കു​റ്റം ചു​മ​ത്തി പി​ണ​റാ​യി സ​ർ​ക്കാ​റി​നോ​ട്​ ക​ടു​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ ക​ത്തോ​ലി​ക്ക സ​ഭ.

പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​കൂ​ല ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ്​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും സ​ർ​ക്കാ​റി​നെ​തി​രാ​യ നി​ല​പാ​ടി​ന്​ മ​റ്റൊ​രു താ​ൽ​പ​ര്യ​വും ത​ട​സ്സ​മാ​ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഇ​ടു​ക്കി രൂ​പ​ത, മ​ല​യോ​ര മേ​ഖ​ല വി​വി​ധ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ഴ​ലു​മ്പോ​ൾ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന നീ​ര​സം കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​യാ​യ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ അ​റി​യി​ച്ചു.

മ​ല​യോ​ര ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന സ​ങ്കീ​ർ​ണ വി​ഷ​യ​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും സ​ർ​ക്കാ​റി​നെ അ​ന്ധ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്ക​ണ​മെ​ന്നും​ മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ്​ സൂ​ച​ന.

റോ​ഷി​ക്ക്​ എ​ക്കാ​ല​വും പി​ന്തു​ണ ന​ൽ​കി​വ​രു​ന്ന ഇ​ടു​ക്കി രൂ​പ​ത ഏ​ല​മ​ല​ക്കു​ന്നു​ക​ൾ സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ നി​ല​പാ​ട്​ ന്യാ​യീ​ക​രി​ക്കു​ക​യ​ല്ലാ​തെ പ്രാ​യോ​ഗി​ക നീ​ക്ക​ങ്ങ​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​ത്ത​തി​നാ​ലാ​ണ്​ വി​ട്ടു​നി​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​റി​ന്‍റേ​ത്​ ക​ർ​ഷ​ക ദ്രോ​ഹ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി റോ​ഷി​യെ സ​ഭ​യു​ടെ നീ​ര​സം അ​റി​യി​ച്ച​ത്.

ഏ​ല​മ​ല​ക്കു​ന്നു​ക​ൾ (സി.​എ​ച്ച്.​ആ​ർ) റ​വ​ന്യൂ ഭൂ​മി​യോ വ​ന​ഭൂ​മി​യോ എ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ പ്ര​തി​കൂ​ല ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യ​ത്​ സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​യെ​ന്നാ​ണ്​ ക​ത്തോ​ലി​ക്ക സ​ഭ വി​ല​യി​രു​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ ഏ​ല​മ​ല​ക്കു​ന്നു​ക​ളു​ടെ വി​സ്തീ​ർ​ണം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളി​ലെ വൈ​രു​ധ്യ​വും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ഫ​ല​പ്ര​ദ ഇ​ട​പെ​ട​ൽ ന​ട​ത്താ​ത്ത​തു​മാ​ണ്​ സി.​എ​ച്ച്.​ആ​റി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​ത്​ വി​ല​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന്​ നാ​ളു​ക​ളാ​യി​ട്ടും ച​ട്ടം​രൂ​പ​വ​ത്​​ക​ര​ണം ​വൈ​കു​ന്ന​താ​ണ്​ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മ​റ്റൊ​രു മു​ഖ്യ വി​ഷ​യം. ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന സി.​എ​ച്ച്.​ആ​റി​ൽ അ​ന്തി​മ​വി​ധി തി​രി​ച്ച​ടി​യാ​കു​മെ​ന്ന ഭീ​തി​യു​മു​ണ്ട്​ സ​ഭ​ക്ക്. ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി വി​ഭാ​ഗം, സി.​പി.​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഭ​യ​ന്ന്​ ശ​ക്ത​മാ​യ നി​ല​പാ​ട്​ എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഇ​ടു​ക്കി രൂ​പ​ത​ക്കു​ണ്ട്.

Tags:    
News Summary - warning of the Catholic Church to Roshi Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.