അമ്പലവയൽ: ടൗണിൽ വെച്ച് ആൾക്കൂട്ടം നോക്കിനിൽക്കെ തമിഴ്നാട് സ്വദേശികളായ യുവാവിനു ം യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമർദനമെന്ന് പൊലീസിന് മൊഴി. നടന്നത് സദാചാര ഗുണ്ടായിസമ ാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ജിൽ ചെന്ന് പ്രതിയായ സജീവാനന്ദൻ യുവതിയെയും യുവാവിനെയും ശ ല്യപ്പെടുത്തിയെന്നും ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് ആക്രമിച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. കൂടെ ഉണ്ടായിരുന്ന യുവാവ് ഊട്ടി സ്വദേശിയാണെന്നും സുഹൃത്താണെന്നും യുവതി മൊഴി നൽകി. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
അമ്പലവയലിലെ ലോഡ്ജിൽ താമസിച്ചിരുന്ന ഇവരുടെ മുറിയിൽ സജീവാനന്ദൻ അതിക്രമിച്ച് കയറുകയും ഇരുവരോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇവർ എതിർത്തതോടെ ബഹളമായി. തുടർന്ന് ലോഡ്ജ് ജീവനക്കാരോട് ഇരുവരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. ഇരുവരെയും ലോഡ്ജ് ജീവനക്കാർ പുറത്താക്കിയശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ െവച്ച് ആക്രമിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നൽകി.
യുവതിയോട് അന്വേഷണസംഘം ഫോണിൽ സംസാരിച്ചു. വെള്ളിയാഴ്ച കോയമ്പത്തൂരിലെത്തി പൊലീസ് നേരിട്ട് യുവതിയുടെ മൊഴിയെടുക്കും. യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇവർ ദമ്പതികളല്ലെന്ന് മനസ്സിലാക്കിയാണ് സജീവാനന്ദൻ യുവതിയോട് ലോഡ്ജിൽ െവച്ച് അപമര്യാദയായി പെരുമാറിയത്. അതേസമയം, സജീവാനന്ദനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.