കല്പറ്റ: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ച് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫിസ് കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ച നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ്ചെയ്ത് നീക്കി.
കൽപറ്റ നഗരത്തിൽ കോഴിക്കോട്-കൊല്ലഗൽ ദേശീയപാത ഉപരോധിച്ച 60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ചും കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിച്ചും പ്രകടനങ്ങളും പൊതുയോഗങ്ങളും ശനിയാഴ്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.