മ​ല​പ്പു​റം: നി​ല​പാ​ട്​ വെൽഫയർ പാർട്ടി ഞാ​യ​റാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും

കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ആരെ പിന്തുണക്കുമെന്ന് മാർച്ച് ഒമ്പതിന് തീരുമാനിക്കുമെന്ന് മീഡിയ സെക്രട്ടറിയും സംസ്ഥാന എക്സി. അംഗവുമായ സജീദ് ഖാലിദ്. സംഘ്പരിവാർ കക്ഷികൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്നതല്ല മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ഇൗ സാഹചര്യത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളിൽ ആരെ പിന്തുണക്കുന്നതിലും തെറ്റില്ല. മതേതര ജനാധിപത്യ നിലപാടുകളാണ് ഇരുമുന്നണികളുടേതും. വർഗീയ താൽപര്യങ്ങൾ ഇരുമുന്നണികളുടെയും മുഖമുദ്രയുമല്ല.    എന്നാൽ, ഇരു മുന്നണികളിൽ ആർക്കുവേണ്ടിയും പ്രചാരണം നടത്തില്ലെന്നും സജീദ് പറഞ്ഞു.

Tags:    
News Summary - welfare party sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.