യു.എ.പി.എയിൽ പാർട്ടി നിലപാടെന്ത്​; സി.പി.എം ഏരിയ സമ്മേളനത്തിൽ വിമർശനം

കോഴിക്കോട്​: പന്തീരാങ്കാവ്​ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട്​ സി.പി.എം ഏരിയ സമ്മേളനത്തിൽ വിമർശനം. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട്​ വിമർശനമുയർന്നത്​. യു.എ.പി.എ സംബന്ധിച്ച്​ സി.പി.എം നിലപാട്​ എന്താണെന്ന്​ പ്രതിനിധികൾ ചോദിച്ചു.

പന്തീരാങ്കാവിൽ മാവോയിസ്റ്റ്​ ബന്ധമാരോപിച്ച്​ അറസ്റ്റ്​ ചെയ്യപ്പെട്ട അലനും താഹയും സി.പി.എം കോഴിക്കോട്​ സൗത്ത്​ ഏരിയ കമ്മിറ്റിക്ക്​ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്​. ഇരുവരേയും പൊലീസ്​ ആദ്യം അറസ്റ്റ്​ ചെയ്യുകയും പിന്നീട്​ കേസ്​ എൻ.ഐ.എ ഏറ്റെടുക്കുകയുമായിരുന്നു.

അലനും താഹയും സി.പി.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും സി.പി.എം പ്രവർത്തകരാണ്, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.എം നിലപാടെന്നും പി. മോഹനൻ പറഞ്ഞിരുന്നു.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - What is the position of the party in the UAPA; Criticism at the CPM Area Committe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.