അ​നീ​ഷ്​

വാടകക്ക് വീട്​ എടുത്ത്​ കഞ്ചാവ് മൊത്തക്കച്ചവടം: മുഖ്യകണ്ണി പിടിയിൽ

തൃ​ശൂ​ർ: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ട​ക​ക്ക് വീ​ട്​ എ​ടു​ത്ത്​ ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണം ന​ട​ത്തി​വ​ന്ന യു​വാ​വി​നെ തൃ​ശൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി പി​ടി​കൂ​ടി.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന്​ മൊ​ത്ത​മാ​യി ക​ഞ്ചാ​വ് സം​ഭ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ പൊ​ങ്ങ​ണം​കാ​ട് സ്വ​ദേ​ശി അ​നീ​ഷി​നെ​യാ​ണ് (33) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വും ബൈ​ക്കും പി​ടി​കൂ​ടി.

ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​രി​ന​ന്ദ​ന​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. എ​ള​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​നീ​ഷ്.

കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റു ര​ണ്ടു​പേ​ർ ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും ശേ​ഖ​രി​ച്ച്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഭ​രി​ച്ച്​ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി മൊ​ത്ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് രീ​തി. ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു പ​ണ​മി​ട​പാ​ട്.

സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളും യു​വാ​ക്ക​ൾ കൂ​ടു​ത​ലാ​യി വ​ന്നു​പോ​കു​ന്ന കൂ​ൾ​ബാ​റു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ ആ​ണ് കൈ​മാ​റ്റ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​വ​രു​ടെ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ൽ ന​ക്‌​സ​ൽ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ക​ഞ്ചാ​വ്​ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നാ​ൽ മ​ല​യാ​ളി​ക​ളാ​യ ഇ​ട​നി​ല​ക്കാ​ർ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​താ​യി പ്ര​തി​യി​ൽ​നി​ന്ന്​ വി​വ​രം ല​ഭി​ച്ചു. സം​ഘ​ത്തി​ലു​ള്ള​വ​രെ കു​റി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ വ​രു​ന്ന​താ​യി അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ വി. ​സ​ലിം അ​റി​യി​ച്ചു. 

Tags:    
News Summary - wholesale ganja sale in rental house main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.