നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തതെന്ത്? -ഇ.പി. ജയരാജൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിമർശനത്തിന് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഇ.പി. ജയരാജൻ വാർത്ത സമ്മേളനത്തിൽ ചോദിച്ചു.

കോൺഗ്രസിന്‍റെ നേതാവ് ഇവിടെ വന്ന് പറയുന്നത് എന്താണ് പിണറായി വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മോദി സർക്കാറും ഇ.ഡിയും തയാറാകാത്തത് എന്നാണ്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട 800 കോടിയുടെ അഴിമതിയിൽ എന്താണ് രാഹുലിനെ അറസ്റ്റ് ചെയ്യാത്തത്? സ്വയം ചോദിച്ചതിന് ശേഷം പിണറായിക്കെതിരെ പറയുന്നതായിരിക്കും കുറേക്കൂടി ശരി -ഇ.പി. ജയരാജൻ പറഞ്ഞു.

കല്യാശേരിയിലെ വോട്ട് വിവാദത്തെക്കുറിച്ചും ഇ.പി. ജയരാജൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജനം ഞങ്ങളെ ജയിപ്പിക്കും. ഞങ്ങൾക്ക് ഒരു ഭയപ്പാടുമില്ല. ഭയമുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് ഈ ചെറിയ സംഭവത്തെ ചൂണ്ടിക്കാട്ടി കേരളം മുഴുവൻ ഇങ്ങിനെയാണെന്ന് പറയുന്നത് -ഇ.പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - Why Rahul was not arrested in the National Herald case asks EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.