കോഴിക്കോട്: തോട്ട്മുക്കത്ത് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിലാണ് പനംപ്ലാവ് മേഖലയി ൽ കാട്ടാനയിറങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ആനയെ കണ്ട ടാപ്പിംഗ് തൊഴിലാളികൾ നാട്ടുകാരെ വിവരം അറിയിക്കുകയു മായിരുന്നു. ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ വീടിന് സമീപം വരെ ആന എത്തി. കാട്ടാനയിറങ്ങിയ വിവരം നാട്ടില്‍ പ്രചരിച്ചതോടെ നാട്ടുകാർ പുറത്തിറങ്ങിയില്ല. വന്യ ജീവികൾ പ്രദേശത്ത് പ്രവേശിക്കാറുണ്ടായിരുന്നില്ല. കാട്ടാന എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
പുഴയില്‍ ഇറങ്ങിയ ആന ഏറെ നേരത്തിനു ശേഷം കാട്ടിലേക്ക് മടങ്ങി. അരീക്കോട് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാട്ടാന ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഊര്‍ങ്ങാട്ടിരി കോനൂര്‍കിണ്ടിയില്‍ കാട്ടാനക്കൂട്ടം വന്‍ നാശം വിതച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോട്ടുമുക്കം ഭാഗത്തും കാട്ടാനയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.