അടിമാലി: കാട്ടാനശല്യത്തിന് പരിഹാരം കാണാതെ മടങ്ങാനൊരുങ്ങിയ വനപാലകസംഘത്തെ നാട്ടുകാർ ബന്ദിയാക്കി. മാങ്കുളം 96 നിവാസികളാണ് ഫോറസ്റ്റർ ബിനു ടി. ദാനിയേലിെൻറ നേതൃത്വത്തിലെ എട്ടംഗ സംഘത്തെ ബന്ദിയാക്കിയത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചക്ക് രണ്ടിന് മൂന്നാർ സ്റ്റേഷനിൽനിന്ന് അഡീഷനൽ സബ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വനപാലകരെ മോചിപ്പിച്ചത്.
പുലർച്ച േകാഴിയള വനമേഖലയിൽനിന്നാണ് പത്തിലേറെ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചത്. ഇതറിഞ്ഞ് മൂന്നാറിൽ കാട്ടാനകളെ തുരുത്തുന്നതിന് പരിശീലനം ലഭിച്ച റാപ്പിഡ് െറസ്പോൺസ് ടീമുമായാണ് വനപാലകർ എത്തിയത്. ഓടിക്കുന്നതിനിടെ പ്രേകാപിതരായ കാട്ടാനക്കൂട്ടം വനപാലകരെയും നാട്ടുകാരെയും ഓടിച്ചു. ഇതിനിടെ വീണ് മൂന്ന് വനപാലകർക്കും ഏഴ് നാട്ടുകാർക്കും നേരിയ പരിക്കേറ്റു.
ഇതോടെ വനപാലകർ ദൗത്യം മതിയാക്കി മടങ്ങാനൊരുങ്ങിയേതാടെയാണ് നാട്ടുകാർ വനപാലകരെ ബന്ദിയാക്കിയത്. െചാവ്വാഴ്ച ഡി.എഫ്.ഒ ഇവിടെ യോഗം ചേർന്ന് പരിഹാരം കാണും. അതുവരെ വനപാലകരെ ഇവിടെ ഡ്യൂട്ടിക്കിടാനും തീരുമാനിച്ചു. ഇതിനുശേഷമാണ് വനപാലകരെ േമാചിപ്പിച്ചത്. ആനക്കുളത്ത് ലക്ഷങ്ങൾ മുടക്കി പണിത ഉരുക്കുവടം പദ്ധതി തകർന്നതാണ് കാട്ടാനശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.