പി.എസ്. റഫീഖിന് ആദരം

കൊടുങ്ങല്ലൂർ: മികച്ച അവലംബിത തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച പി.എസ്. റഫീഖി​നെ ജന്മനാട് ആദരിക്കും. ശനിയാഴ്​ച വൈകീട്ട് നാലിന്​ എറിയാട് ആദരം സംഘടിപ്പിക്കാൻ മുഹമ്മദ് അബ്​ദുൽ റഹിമാൻ ഫൗണ്ടേഷൻ വിളിച്ചുചേർത്ത ആലോചനയോഗം തീരുമാനിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി അബ്​ദുൽറഹിമാൻ കടപ്പൂര് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ, ജില്ല പ്രസിഡൻറ്​ വി.എം. ഷൈൻ, യു.ഡി.എഫ് കൺവീനർ പി.എസ്. മുജീബ് റഹ്മാൻ, പി.ബി. മൊയ്‌തു, ടി.എം. കുഞ്ഞിമൊയ്തീൻ, കെ.എ. റഷീദ് എന്നിവർ സംസാരിച്ചു.

കൊടുങ്ങല്ലൂർ: തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയ പി.എസ്. റഫീഖിന് അക്ഷരാദരവുമായി റയിംസ്​. ശാരീരിക അവശതകളെ കലാപ്രവർത്തനങ്ങളിലൂടെ അതിജീവിക്കാൻ ശ്രമിക്കുന്ന റയിംസ് മുചക്ര വാഹനത്തിലാണ്​ എത്തിയത്. മലയാള അക്ഷരങ്ങൾകൊണ്ട് റഫീഖി​െൻറ രേഖാചിത്രം വരച്ചാണ് സമ്മാനിച്ചത്. ഡ്രോയിങ് പേപ്പറിൽ പേനകൊണ്ടാണ്​ ചിത്രം ഒരുക്കിയത്​. 1500ഓളം അക്ഷരങ്ങൾ ആറ് മണിക്കൂറുകൊണ്ടാണ്​ പേപ്പറിൽ നിരത്തിയത്​.

എറിയാട്: ചലച്ചിത്ര പുരസ്കാരം നേടിയ പി.എസ്. റഫീഖിനെ നാട്യ കൈരളി കലാ-സാംസ്കാരിക സമിതി ആദരിച്ചു. പ്രസിഡൻറും വാർഡ് അംഗവുമായ വി.ജി. കുഞ്ഞിക്കുട്ടൻ പൊന്നാടയണിയിച്ചു. രക്ഷാധികാരി ബീരാൻകുഞ്ഞി മെമ​േൻറാ നൽകി. വി.കെ. ബഷീർ, സി.എ. കാദർ, ജോഷി കടാപ്പുറം സി.എ. മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട: അവാർഡ് നേടിയ പി.എസ്. റഫീഖിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂനിറ്റ് ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. സെക്രട്ടറി ഷെറിൻ അഹമ്മദ് പൊന്നാട അണിയിച്ചു. ജില്ല കമ്മിറ്റിയുടെ കവിത സമാഹാരം 'കാവ്യശിഖ' സംസ്ഥാന കമ്മിറ്റി അംഗം റെജില ഷെറിൻ സമ്മാനിച്ചു. വൈസ് പ്രസിഡൻറ്​ ദീപ ആൻറണി, അർഷക് ആലിം അഹമ്മദ് എന്നിവർ സംബന്ധിച്ചു.

കൊടുങ്ങല്ലൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പി.എസ്. റഫീഖിന് ആൽഫ പാലിയേറ്റിവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻററിൽ സ്വീകരണം നൽകി. ലിങ്ക് സെൻററിൽ സംഘടിച്ച ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ ഉപഹാരം സമ്മാനിച്ചു. പ്രസിഡൻറ്​ കെ.എ. കദീജാബി അധ്യക്ഷത വഹിച്ചു. സി.എസ്. തിലകൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഓൺലൈൻ പരിശീലന ക്ലാസിൽ ഒന്നാം സമ്മാനം നേടിയ ലിങ്ക് സെൻറർ കമ്യൂണിറ്റി നഴ്സ് ലിൻസയെ അനുമോദിച്ചു. ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ഇ.എം. ഫാരീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.വി. രമേശൻ സ്വാഗതവും കരീം വേണാട്ട് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.