തിരുവനന്തപുരം: അംഗൻവാടി അധ്യാപകരെ അപമാനിച്ച് പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിത കമീഷൻ കേസെടുത്തു. അംഗൻവാടി അധ്യാപകരുടെ പരാതിയിൽ വനിത കമീഷൻ അംഗം ഡോ.ഷാഹിദാ കമാലാണ് കേസെടുത്തത്.
ചാനൽ അഭിമുഖത്തിലാണ് നടൻ ശ്രീനിവാസെൻറ വിവാദ പരാമർശം. ‘ഒരു വിദ്യാഭ്യാസവും നിലവാരവുമില്ലാത്ത അവിടന്നും ഇവിടന്നും വരുന്ന കുേറ പെണ്ണുങ്ങളാണ് അംഗൻവാടിയിൽ പഠിപ്പിക്കുന്നത്, ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പിന്നെ എന്തായിരിക്കും?’ എന്നായിരുന്നു ശ്രീനിവാസെൻറ പരാമർശമെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാമർശങ്ങൾ സ്ത്രീവിരുദ്ധവും അപക്വവുമാെണന്നും കമീഷൻ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഷാഹിദ കമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.