അഗളി: അട്ടപ്പാടിയിൽ വിദഗ്ധ ചികിത്സ സൗകര്യമില്ലാത്തതു കാരണം ഒരു ആദിവാസി യുവതികൂടി മരിച്ചു. ഷോളയൂർ ചാവടിയൂർ ഊരിലെ പഴനിസ്വാമിയുടെ ഭാര്യ ശെൽവി (46) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഡിസംബർ 10ന് രാവിലെ വീട്ടിൽ തല കറങ്ങിവീണ ശെൽവിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. സി.ടി സ്കാൻ എടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ കോട്ടത്തറയിൽനിന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലക്കുള്ളിൽ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് ശെൽവി മരിച്ചത്. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ വിവാദങ്ങൾ തുടരുമ്പോഴും വിദഗ്ധ ചികിത്സ ലഭിക്കാതെ അട്ടപ്പാടിയിൽ ആദിവാസികൾ മരിക്കുന്നത് തുടർക്കഥയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.