യുവതി ട്രെയിൻ തട്ടി മരിച്ചു; പിഞ്ചുമകൾക്ക് ഗുരുതര പരിക്ക്

പയ്യോളി (കോഴി​ക്കോട്): പയ്യോളി ബീച്ച് റോഡ് റെയിൽവെ ഗേറ്റിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു വയസ് മാത്രം മകൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

പയ്യോളി കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തിൽ ശ്രീധരൻ -സരോജിനി ദമ്പതികളുടെ മകൾ ഗായത്രി (33)യാണ് മരിച്ചത്. മണിയൂർ എൻജിനീയറിങ് കോളജ് കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഇരിങ്ങത്ത് കുലുപ്പ മലോൽ താഴ ആശാരിക്കണ്ടി സനീഷിന്റെ ഭാര്യയാണ്. ഗുരുതര പരിക്കേറ്റ മകൾ ആരോഹി(2)യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് മരണം സംഭവിച്ചത്. പയ്യോളി റെയിൽവെ സ്റ്റേഷനും ബീച്ച് റോഡ് റെയിൽവെ ഗേറ്റിനുമിടയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഗായത്രിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു പോവുകയായിരുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

മറ്റൊരു മകൾ: നിസ്വന. സഹോദരി: അഞ്ജലി (പയ്യോളി സർവിസ് സഹകരണ ബാങ്ക്).

Tags:    
News Summary - Woman Run Over by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.