ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാറിന്‍റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ സി.പി.എം മു തിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ജാതി സംഘടനകളുമായി ചേർന്ന് നവോത്ഥാന പ്രവർ ത്തനങ്ങളിൽ ഏർപ്പെടുന്നത് വൈരുധ്യമെന്ന് വി.എസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയവും സംഘടനാപരമായും നിയമപരവുമായി ചെറുത്തു തോൽപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജാതി, സമുദായ സംഘടനകളുമായി ചേർന്ന് നവോത്ഥാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വൈരുധ്യമാണ്. ആർ.എസ്.എസിനെ എതിർക്കുകയും നായർ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുകയും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നവോത്ഥാനത്തിന്‍റെ പേരിൽ പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി നടപടികളിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വി.എസ് കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.