തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് പുതിയ സംസ്ഥാന പ്രസിഡന്റായി വി.എ. ഫായിസയെ തെരഞ്ഞെടുത്തു. സി.എ. ഉഷാകുമാരി, സുബൈദ കക്കോടി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജന. സെക്രട്ടറിമാർ: അസൂറ ടീച്ചർ, ചന്ദ്രിക കൊയിലാണ്ടി. സെക്രട്ടറിമാർ: സുഫീറ എരമംഗലം, മുംതാസ് ബീഗം, സീനത്ത് കോക്കൂർ, രജിത മഞ്ചേരി, ഫൗസിയ ആരിഫ്. ട്രഷറർ: സനീറ ബഷീർ.കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. എ.പി. വേലായുധൻ, ഉഷാകുമാരി, സുബൈദ കക്കോടി, അസൂറ ടീച്ചർ, ചന്ദ്രിക കൊയിലാണ്ടി, നജ്ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.