മലപ്പുറം: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളൻറിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോഓഡിനേറ്റര്‍ക്കെതിരെയും കേസെടുത്ത സംഭവങ്ങളിൽ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വിഷയം സംസാരിച്ചിരുന്നു.
ചെന്നിത്തല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് കോഒാഡിനേറ്ററുമായ വി.വി. മുഹമ്മദലിയോട് നാദാപുരം എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.
വൈറ്റ് ഗാര്‍ഡ് വളൻറിയര്‍മാരെ മര്‍ദിച്ച സംഭവത്തിലും അന്വേഷണം നടക്കും. മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി വൈറ്റ് ഗാർഡ് സേവനം ലഭ്യമാകുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.