തിരുവനന്തപുരം: പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍, ശിശുപരിപാലന കേന്ദ്രങ്ങൾ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്. 50ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളാണ്. മുലയൂട്ടല്‍ കേന്ദ്രം അടക്കം ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ് -മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളിൽ ഈ സംവിധാനങ്ങൾ നിലവിലുണ്ടോയെന്ന് കണ്ടെത്താൻ വനിത- ശിശുവികസന വകുപ്പ് സര്‍വേ നടത്തും. വനിത-ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണവും ഗവ. സെക്രട്ടേറിയറ്റിലെ നവീകരിച്ച മോഡല്‍ ക്രഷും പൂജപ്പുര വനിത-ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലക്‌സില്‍ സജ്ജീകരിച്ച ക്രഷും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.