വേദനകളേ, നിങ്ങൾക്കാകില്ല സമീറിനെ തോൽപ്പിക്കാൻ. ശരീരത്തിെൻറ ശേഷിക്കുറിനു മുന്നിലോ തന്നെ നിരന്തരം അലട്ടുന്ന ഹീമോഫീലിയ രോഗത്തിനു മുന്നിലോ അൽപം പോലും തളരാതെ ജീവിതപ്രയാണത്തിൽ മുന്നേറുകയാണ് ഇൗ മുപ്പത്തിയാറുകാരൻ. കഴിഞ്ഞ ഏഴു വർഷമായി കാസർകോട് പുലിക്കുന്ന് സർക്കാർ അതിഥി മന്ദിരത്തിനു മുന്നിലെ തെൻറ കടയിൽ പുഞ്ചിരിക്കുന്ന മുഖവുമായി സമീറുണ്ട്.
ഭിന്നശേഷിക്കാർക്കായുള്ള പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് അനുവദിച്ചതാണ് കട. രാവിലെ ഒമ്പതിന് സമീർ തെൻറ മുച്ചക്ര സ്കൂട്ടറിൽ കടയിലെത്തും. പിന്നെ രാത്രി ഒമ്പതുവരെ കടയിൽ തന്നെ. കുടുംബം കഴിഞ്ഞുപോകാനുള്ള വക കടയിൽ നിന്ന് ലഭിക്കുമെന്ന് സമീർ പറയുന്നു. അതിഥി മന്ദിരത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള വി.െഎ.പികൾ ഉള്ളപ്പോൾ കച്ചവടം പൊടിപൊടിക്കും. ചായ, കോഫി, സോഡാലൈം, കാന്താരി സർബത്ത്, പഴംപൊരി, പരിപ്പുവട, ബോണ്ട, ഉളളിവട തുടങ്ങി സമീർ ടീസ്റ്റാളിലെ വിഭവങ്ങൾ നിരവധി. പലതിനും ആവശ്യക്കാരും ഒേട്ടറെ.
ചെറിയ രോഗങ്ങൾക്കു മുന്നിൽ പോലും തളരുന്നവർക്ക് ഒരു പാഠമാവുകയാണ് എഴുപത്തഞ്ച് ശതമാനത്തോളം ശാരീരിക അവശത നേരിടുന്ന ഇൗ യുവാവ്. കാസർകോട് ചേരൈങ്ക കടപ്പുറത്തെ പി.കെ. മുഹമ്മദിെൻറയും ഖദീജയുടെയും മകനാണ് സമീർ. മൂന്നു സഹോദരങ്ങൾ വിവാഹിതരായി വേറെ താമസിക്കുന്നു. ഏഴു വർഷം മുൻപ് ചെടികൾ വിൽപന നടത്തിയിരുന്നു. എന്നാൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനും മറ്റും ശാരീരികശേഷി പ്രതിബന്ധമായപ്പോൾ അത് നിർത്തിയാണ് പെട്ടിക്കട തുടങ്ങിയത്.
ആദൂർ കുണ്ടാറിലെ പരേതനായ മുഹമ്മദിെൻറയും മറിയുമ്മയുടെയും മകൾ സുമയ്യയാണ് സമീറിെൻറ ഭാര്യ. സുമയ്യയും ഭിന്നശേഷിക്കാരിയാണ്. മകൾ ഷെഹ്ബ ഫാത്തിമ നെല്ലിക്കുന്ന് സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്നു. തെൻറ കട കുറച്ചുകൂടി വിപുലീകരിക്കണമെന്ന് സമീറിന് ആഗ്രഹമുണ്ട്. എന്നാൽ കട നിൽക്കുന്നത് നഗരസഭയുടെ സ്ഥലത്തായതു കൊണ്ടുതന്നെ വിപുലീകരിക്കുന്നതിന് നഗരസഭയുടെ അനുമതി വേണം. ഹിമോഫീലിയ രോഗികൾക്കുള്ള ‘ഫാക്ടർ-8’ മരുന്ന് സർക്കാർ സൗജന്യമായി നൽകുന്നുണ്ടെങ്കിലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സാ ചെലവ് ഭാരിച്ചതാണെന്ന് സമീർ പറയുന്നു. എങ്കിലും ഒരു പ്രതിബന്ധങ്ങൾക്കു മുന്നിലും തളരില്ലെന്ന് പറയാതെപറയുന്നു ചിരിക്കുന്ന മുഖവും നിശ്ചയ ദാർഡ്യത്തോടെയുള്ള ഇൗ വാക്കുകളും.
പടം: sameer 1,2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.