എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ‘ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പൊ​തു​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ടി​ച്ചേ​ര​ൽ’ സം​സ്ഥാ​ന കാ​യി​ക മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത വ​യ​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല, ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ

വെ​ള്ള​മു​ണ്ട: ഇ​ന്ന് ഡി​സം​ബ​ർ മൂ​ന്ന്. ലോ​ക​ ഭി​ന്ന​ശേ​ഷി ദി​നം. ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക്കാ​യി​ട്ടും അ​വി​ടെ​യു​ള്ള ക്ലാ​സ് മു​റി​ക​ളും ശു​ചി​മു​റി​ക​ളും ഇ​നി​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​ട്ടി​ല്ല. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ അ​ക​ലു​ന്ന അ​വ​സ്ഥ​യാ​ണ്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് മു​റി​ക​ളി​ൽ ക​യ​റു​ന്ന​തി​നാ​യി ​ചെ​രി​ഞ്ഞ ന​ട​പ്പാ​ത​ക​ളൊ​രു​ക്കി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​പോ​ലും ഇ​വ​രു​ടെ പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​നു​ള്ള ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും ഭി​ന്ന​ശേ​ഷി ശു​ചി​മു​റി​ക​ളും ടോ​യ് ലെ​റ്റു​ക​ളു​മു​ള്ള​ത്. എ​ന്നാ​ൽ, ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൊ​തു​ശു​ചി​മു​റി​ക​ളും ടോ​യ് ലെ​റ്റു​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്.

ഉ​യ​രം കു​റ​ഞ്ഞ യൂ​റോ​പ്യ​ൻ ​​ക്ലോ​സ​റ്റ് വേ​ണം

സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള വ​ഴി​യും അ​വ​ർ​ക്ക് പ്ര​യാ​സ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള താ​ഴ്ന്ന യൂ​റോ​പ്യ​ൻ ക്ലോ​സ​റ്റു​ള്ള ശു​ചി​മു​റിയും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഈ ​ശു​ചി​മു​റി​ക​ൾ തി​രി​ച്ച​റി​യും വി​ധം നെ​യിം ബോ​ർ​ഡും സ്ഥാ​പി​ക്ക​ണം. എ​ന്നാ​ൽ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം എ​ന്നു​പ​റ​യു​ന്ന​ത​ല്ലാ​തെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല. സ്കൂ​ളു​ക​ൾ ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കു​ക കൂ​ടി ചെ​യ്യു​ന്നി​ല്ല. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​ക​രു​തെ​ന്നും ച​ട്ടം പ​റ​യു​ന്നു​ണ്ട്.

പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ല

ജി​ല്ല​യി​ലെ പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലും പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ​പോ​ലും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി​ക​ൾ ഇ​ല്ലെ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​റ​യു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രാ​ണ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഫി​റ്റ്ന​സും കെ​ട്ടി​ട പെ​ർ​മി​റ്റും ന​ൽ​കു​ന്ന​ത്.

ഇ​ത് ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളോ​ട് ചെ​യ്യു​ന്ന നീ​തി​കേ​ടാ​ണ്. എ​ന്നാ​ൽ പ​രാ​തി​ക​ളി​ല്ല എ​ന്ന ന്യാ​യം പ​റ​യു​ക​യാ​ണ് അ​ധി​കൃ​ത​ർ. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നെ​ത്തു​ന്ന ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ഥ​മി​ക സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം നി​ർ​ത്തു​ക​യോ ബ​ഡ്സ് സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റു​ക​യോ ആണ് പ​തി​വ്. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​വ​രെ കാ​ണാ​ത്ത​തി​നു പി​റ​കി​ൽ ഇ​ത്ത​രം അ​സൗ​ക​ര്യ​ങ്ങ​ളും കാ​ര​ണ​മാ​ണ്.

മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്നി​ല്ല

ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള അ​വ​ബോ​ധം മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പൊ​തു​മ​ത്സ​ര​ങ്ങ​ളി​ല​ട​ക്കം ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ മ​റ്റു കു​ട്ടി​ക​ൾ ത​യാ​റാ​വാ​ത്ത അ​നു​ഭ​വ​വും ജി​ല്ല​യി​ലു​ണ്ട്. ‘ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പൊ​തു​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ടി​ച്ചേ​ര​ൽ’ എ​ന്ന നി​ല​യി​ൽ സ​മ​ഗ്ര ശി​ക്ഷ​കേ​ര​ള​യും (എ​സ്.​എ​സ്.​കെ) ബി.​ആ​ർ.​സി​യും ഇ​ൻ​ക്ലൂ​സി​വ് സ്പോ​ർ​ട്സ് ന​ട​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന ത​ല മ​ത്സ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി പൊ​തു​വി​ദ്യാ​ർ​ഥി​ക​ളെ വേ​ണം എ​ന്ന​റി​യി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​റി​യി​പ്പ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബ​ത്തേ​രി​യി​ൽ​നി​ന്നും ക​ണി​യാ​ര​ത്തു​നി​ന്നും ഒ​രോ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി സ്കൂ​ളി​ൽ​നി​ന്ന് 19 വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​യാ​ണ് മ​ത്സ​രി​പ്പി​ച്ച​ത്. മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​നോ​ഭാ​വം മാ​റ്റു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ കൂ​ടി അ​ധ്യാ​പ​ക​ർ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - World Disabled Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.