ശാസ്താംകോട്ട : കുന്നത്തൂർ പഞ്ചായത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും.കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്നും പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള തരത്തിൽ കൃമികളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുത്തനമ്പലം എട്ടാം വാർഡിലെ വിവിധ വീടുകളിൽ ഗാർഹികാവശ്യത്തിന് സംഭരിച്ച വെള്ളത്തിലാണ് ഇവ വ്യാപകമായി കണ്ടത്.കരിഞ്ഞുണങ്ങിയ പോച്ചയും കച്ചിയും ഇതിനൊപ്പം ലഭിച്ചു.മുമ്പ് ചത്തതും ജീവനുള്ളതുമായ മത്സ്യ കുഞ്ഞുങ്ങളും വ്യാപകമായി കുടിവെള്ളത്തിനൊപ്പം കിട്ടിയിട്ടുണ്ട്.
പഞ്ചായത്തിലെ 17 വാർഡുകളിലും പൂർണമായും വിതരണം ചെയ്യുന്നത് ചേലൂരിൽ നിന്നുള്ള ജലമാണ്.എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ കിടക്കുന്ന വെള്ളം പൈപ്പുകൾ വഴി ടാങ്കിലെത്തിച്ച് ഫിൽറ്റർ പോലും നടത്താതെ വിതരണം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.കുടിവെള്ളത്തിന്റെ പേരിൽ മാസം തോറും ലക്ഷങ്ങൾ കൊയ്യുന്ന വാട്ടർ അതോറിറ്റിയും പഞ്ചായത്തും ജനങ്ങളെ മലിന ജലം കുടിപ്പിക്കുവാൻ മത്സരിക്കുകയാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.