തിരുവനന്തപുരം: ഭൂമി വിഷയംപോലെ കടുത്ത അജണ്ടകൾ കൈകാര്യം ചെയ്യാൻ മുഖ്യ രാഷ്ട്രീയപാർട്ടികൾക്കും സർക്കാറുകൾക്കും ഭയമാണെന്ന് ഏകത പരിഷത്ത് അധ്യക്ഷൻ ഡോ. പി.വി. രാജഗോപാൽ. വെൽഫെയർ പാർട്ടി വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ലാൻഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികളോ പെൻഷനുകളോ ഒരുപക്ഷേ സർക്കാറുകൾ നടപ്പാക്കിയേക്കും. പക്ഷേ ഭൂമി വിതരണം സർക്കാറുകളുടെ അജണ്ടയിലേക്ക് വരികയില്ല. കാറും ആഡംബര വസ്തുക്കളും വാങ്ങാൻ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ ഒരിക്കലും ഭൂമി വാങ്ങാൻ വായ്പ നൽകാറില്ല. 40 ശതമാനം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ഇത്രകാലമായും ലഭിച്ചിട്ടില്ല എന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. അതിനായുള്ള പോരാട്ടങ്ങൾ എളുപ്പമല്ല. ഭൂപ്രശ്നത്തെ വൈകാരികമായി അടുത്തറിഞ്ഞ് ജനകീയ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ഏക പോംവഴി. അത്തരം നീക്കം നടത്തുന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം നടെന്നന്ന് ഘോഷിക്കപ്പെടുന്ന കേരളത്തിൽ ഇപ്പോഴും അഞ്ചുലക്ഷത്തിലധികം ഭൂരഹിത കുടുംബങ്ങളുണ്ടെന്നത് ഇടതുപക്ഷത്തിെൻറ ഭൂനയം എത്രമാത്രം പരാജയമായിരുന്നെന്ന് വ്യക്തമാക്കുന്നതായി അധ്യക്ഷത വഹിച്ച വെൽെഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ ജാതിവ്യവസ്ഥയാണ് ഭൂരാഹിത്യത്തിലെ പ്രധാന വില്ലൻ. ഇടതുപക്ഷം അത് മറച്ചുപിടിക്കുകയാണ്. ഭൂപരിഷ്കരണ നിയമത്തിലെ ഇളവിെൻറ മറവിൽ തോട്ടമുടമകൾ വൻതോതിൽ ഭൂമി കൈയേറിയിരിക്കുകയാണ്.
മൂന്നാറടക്കം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പാർട്ടി നേതാക്കളും അവരുടെ ബിനാമികളും ഭൂമി കൈവശം െവച്ചിരിക്കുന്നു. അത് തിരിച്ചുപിടിച്ച് ഭൂരഹിതർക്കു വിതരണം ചെയ്യാനുള്ള തേൻറടം സർക്കാർ കാണിക്കണം. വെൽഫെയർ പാർട്ടി ഭൂപ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ്. നിലവിലെ നിയമങ്ങൾക്ക് കൈയേറ്റം ഒഴിപ്പിക്കാനോ കോർപറേറ്റുകളെയും ഭൂമാഫിയകളെയും നിലക്കുനിർത്താനോ ആവില്ല. അതിനായി പുതിയ നിയമനിർമാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹഖിം സ്വാഗതവും േപ്രാഗ്രാം കൺവീനർ മിർസാദ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.