കോഴിക്കോട് കിഡ്സൺ കോർണറിൽ വച്ച് നടന്ന പ്രതിഷേധ സംഗമം സ്റ്റേറ്റ് പ്രസിഡൻറ് ഫായിസ ഉദ്ഘാടനം ചെയ്യുന്നു

ഗുസ്തി താരങ്ങളുടെ സമരം: ബി.ജെ.പി സർക്കാരി​െൻറ ദേശ സ്നേഹത്തി​െൻറയും നാരി സുരക്ഷയുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു- വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കോഴിക്കോട്: രാഷ്ട്രത്തി​െൻറ അഭിമാനത്തെ ലോകത്തി​െൻറ നെറുകയിൽ പ്രതിഷ്ഠിച്ച ഗുസ്തി താരങ്ങളെ അപമാനിക്കുകയും ക്രിമിനൽ നേതാവായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെ അറസ്റ്റുചെയ്യാതെ സംരക്ഷണമൊരുക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാറിൻേറത് കപട ദേശസ്നേഹമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് വി.എ. ഫായിസ പറഞ്ഞു.

ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിനെ അറസ്റ്റു ചെയ്യുക, രാഷ്ട്രത്തി​െൻറ മെഡലുകൾ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ വിമൻ ജസ്റ്റിസ് സമഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആഗോള സംഘടനകൾ പോലും താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യപ്പെടുമ്പോൾ നാരി സുരക്ഷയെക്കുറിച്ച പൊയ്മുഖം അഴിഞ്ഞു വീണതി​െൻറ ജാള്യതയിലാണ് മോദി സർക്കാരെന്നും അവർ കൂട്ടിച്ചേർത്തു.

ജില്ല പ്രസിഡന്റ് മുബീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ജില്ല വൈസ് പ്രസിഡന്റ് - ജുമൈല നൻമണ്ട എന്നിവർ ആശംസകൾ അർപ്പിച്ചു. സഫിയ ടീച്ചർ, തൗഹീദ അൻവർ , സഫീറ ശുഐബ് ബൽ ക്കീസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Wrestlers Strike: Women Justice Protest meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.