ന്യൂഡല്‍ഹി: കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് ആന്‍ഡ് സെൻറ് പോള്‍സ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച തര്‍ക്കത്തില്‍, യാക്കോബായസഭയുടെ ഹരജി സുപ്രീംകോടതി ബെഞ്ച് തള്ളി. അരുണ്‍ മിശ്ര, അമിതാവ് റോയി എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി യാക്കോബായസഭക്ക് കനത്ത തിരിച്ചടിയാണ്. 1995ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും 1934ലെ മലങ്കരസഭഭരണഘടനപ്രകാരമാണ് പള്ളിഭരണം നടത്തേണ്ടതെന്നും വ്യക്തമാക്കിയാണ് ഒാർത്തഡോക്സ്സഭക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. 2002ല്‍ യാക്കോബായസഭ ഉണ്ടാക്കിയ ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി ഒാർമിപ്പിച്ചു.
1995ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം മലങ്കര ഒാർത്തഡോക്സ് സഭക്കാണ് പള്ളികളുടെ ഭരണവും ഉടമസ്ഥാവകാശവും ലഭിച്ചത്. 1934ലെ മലങ്കരസഭ ഭരണഘടനപ്രകാരമാണ് സുപ്രീംകോടതി ഭരണാധികാരം അനുവദിച്ചത്. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍.എം. സഹായ് വിയോജിപ്പ് പ്രകടിപ്പിച്ച് ഭിന്നവിധി എഴുതിയിരുന്നുവെങ്കിലും ബെഞ്ചിലെ ഭൂരിപക്ഷവിധി ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നു.
ഇത് മറികടക്കാനാണ് 1913ല്‍ തെറ്റിപ്പിരിഞ്ഞശേഷം ഒാർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും ഉണ്ടാക്കിയ ഉടമ്പടിയോടൊപ്പം പള്ളിയുടെ ഭരണകാര്യത്തില്‍ 2002ല്‍ തങ്ങളുണ്ടാക്കിയ ഭരണഘടനയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയുമായി ബന്ധപ്പെട്ടവർ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഗീസ് എന്ന യാക്കോബായ വിഭാഗക്കാരനാണ് ഹരജി സമർപ്പിച്ചത്. കോലഞ്ചേരി പള്ളി പോലെ വാരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലും ഇതേ രീതി അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ഇടവകാംഗങ്ങളുടെ ഭൂരിപക്ഷം നിര്‍ണയിച്ച് ഭരണം നല്‍കണമെന്ന 1913ലെ ഉടമ്പടി 1995ലെ ഉത്തരവിൽ സുപ്രീംകോടതി കണക്കിലെടുത്തിട്ടില്ലെന്നും അതിനാല്‍ അവ്യക്തത നീക്കണമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, 1995ലെ ഉത്തരവില്‍ ശരിയായവിധത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി, യാക്കോബായ വിഭാഗത്തിെൻറ ആവശ്യം തള്ളുകയായിരുന്നു.
ഇതേ കേസിെൻറ ഇടക്കാല ഉത്തരവിൽ, ആരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങൾക്ക് ഒരുപോലെ സൗകര്യം ലഭിക്കുന്ന വിധത്തില്‍ സമയം ക്രമീകരിക്കാന്‍ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. അന്തിമ ഉത്തരവ് പുറത്തുവരുന്നതുവരെ ഈ ക്രമീകരണം തുടരണമെന്നും നിര്‍ദേശിച്ചിരുന്നു. അന്തിമ ഉത്തരവിെൻറ പൂര്‍ണരൂപം സുപ്രീംകോടതി വൈകീട്ടും ലഭ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.