ചാരുംമൂട് : യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് ലേഖകനായ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജ്ജിന്റെ മകൻ സ്വരൂപ് ജി.അനിൽ(29) ആണ് മരിച്ചത്. ദുബൈ യുറാനസ് എയർകണ്ടീഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്ണറായിരുന്നു.
ഞായറാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുലർച്ചെ ദുബൈയിലേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമന യാണ് മാതാവ്. സഹോദരൻ: വിവേക് ജി.അനിൽ (ദുബൈ സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാർട്ണർ). മൃതദേഹം വ്യാഴാഴ്ച രാവിലെ ഒൻപതിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.