കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി.
മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈലി(27)നെയാണ് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം പിടികൂടുന്നത്.
2023-ല്‍ പോലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ അബൂദബിയിലെത്തി പിടികൂടുന്നത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങള്‍ നടന്നത്. മൂവാറ്റുപുഴ സർക്കിൾ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐമാരായ എം.പി. ദിലീപ് കുമാര്‍, എം.എം. ഉവൈസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ് ബി. നായര്‍ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.