തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അർഹരായവരുടെ പേരുകള്‍ ദേശീയ നേതൃത്വം പുറത്തുവിട്ടു. എം.പിമാരും എം.എൽ.എമാരും ഉള്‍പ്പെടെ പത്തുപേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. എം.പിമാരായ ഹൈബി ഈഡന്, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് പട്ടികയിലെ ജനപ്രതിനിധികൾ.
എന്‍.എസ്. നുസൂർ, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ് (എ ഗ്രൂപ്), റിജില്‍ മാക്കുറ്റി, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണന് (െഎ ഗ്രൂപ്) എന്നിവരും പട്ടികയിലുണ്ട്. അതിനിടെ ഒഴിവാക്കലിനെതിരെ ചിലർ എ.ഐ.സി.സിക്ക് പരാതിയും നല്കി. ഒരാൾക്ക് ഒരു പദവി എന്ന വാദം പാർട്ടിയിൽ ശക്തമായിരിക്കെയാണ് ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയത്. ഇതിനോടുള്ള പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
അതേസമയം, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ് ഉൾപ്പെടെയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ലിസ്റ്റിലുള്ള ജനപ്രതിനിധികളല്ലാത്ത രണ്ടുപേരെ രംഗത്തിറക്കാൻ ഗ്രൂപ്പുകൾ ആലോചിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.