അപകടത്തിൽ പരിക്കേറ്റയാളുമായി വന്ന ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു

അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ ആളുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. കോട്ടയം വെള്ളാവൂർ മണിമല മടുക്കയിൽ വേലൻ മുറിയിൽ രതീഷ് ആർ. നായർ (40) ആണ് മരിച്ചത്. ചങ്ങനാശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ സൂപ്പർ വൈസറായിരുന്നു.

ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നടന്ന അപകടത്തിൽ പരിക്കേറ്റയാളുമായി വന്നതായിരുന്നു ആംബുലൻസ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച രാത്രി 8.40ന് അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വൈറ്റ് പോർട്ടിക്കോഹോട്ടലിന് മുൻവശത്താണ് രതീഷ് ആർ. നായരെ ആംബുലൻസ് ഇടിച്ചത്. അപകടത്തിനു ശേഷം ആംബുലൻസ് നിർത്താതെ ആശുപത്രിയിലേക്ക് പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റു കിടന്ന രതീഷിനെ നാട്ടുകാർ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ ആംബുലൻസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സൗമ്യയാണ് രതീഷിന്റെ ഭാര്യ. മക്കൾ: മീനാക്ഷി, മാധവ്, കൺമണി

Tags:    
News Summary - youth dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.