കൊല്ലം: ജില്ല ആശുപത്രിയിൽ നഴ്സിനെയും നഴ്സിങ് അസിസ്റ്റൻറിനെയും ആക്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പന്മന പുത്തൻചന്ത ഷഹാലയ മൻസിലിൽ അബു സുഫിയാൻ (23), പന്മന വടുതല വെളിയിൽ വടക്കതിൽ വീട്ടിൽ സുജിദത്ത് (27) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം കാവനാട് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ സുജിദത്തിനെ ചികിത്സക്കായി സുഹൃത്തായ അബു സുഫിയാൻ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുറിവ് മരുന്നുവെച്ച് കെട്ടവെ സുജിദത്ത് നഴ്സിങ് അസിസ്റ്റൻറിനോട് തട്ടിക്കയറുകയും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മരുന്നും മറ്റും തട്ടിക്കളയുകയും ചെയ്തു.
ബഹളം കേട്ടെത്തിയ നഴ്സിനെയും മറ്റുള്ളവരെയും അസഭ്യം പറയുകയുകയും ചെയ്തു. നഴ്സിെൻറയും നഴ്സിങ് അസിസ്റ്റൻറിെൻറയും കൈവിരലുകൾ പിടിച്ച് തിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതോടെ ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റിൽനിന്ന് കൊല്ലം ഈസ്റ്റ് പൊലീസിന് വിവരം നൽകുകയായിരുന്നു.
എസ്.എച്ച്.ഒ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, ബാലചന്ദ്രൻ, എ.എസ്.ഐ സോമരാജൻ, സി.പി.ഒമാരായ രഞ്ജിത്, രാജേഷ്കുമാർ, രമേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ആശുപത്രി സൂപ്രണ്ടിെൻറ പരാതിപ്രകാരം ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.