തിരുവനന്തപുരം: കേരളത്തിന്‍റെ മനസറിയാതെ, ഇവിടെ വന്ന് വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കൈയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയടക്കം കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ മുഖം തിരിച്ചു. അതേസമയം, അതെല്ലാം അനുവദിച്ചു തന്നത് തങ്ങളാണെന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് വി.എസ് പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ നിലപാടെടുക്കുകയും സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് കേരളത്തിലെത്തുമ്പോള്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്ന് അമിത് ഷാ അറിയുന്നത് നല്ലതാണെന്നും വാർത്താകുറിപ്പിൽ വി.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.