'വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്ര' എന്ന ചൊല്ല് പോലെയാണ് നമ്മുടെ നാട്ടിലെ പലരുടെയും അവസ്ഥ. മഴയും പുഴയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് നമ്മുടെ നാടെങ്കിലും പലർക്കും ശുദ്ധജലമെന്നത് ഇന്നും അന്യമാണ്. ചിലയിടങ്ങളിൽ കിണറുകളിലാണ് പ്രശ്നമെങ്കിൽ, മറ്റു ചിലയിടത്ത് ഒരു നാടുതന്നെ ശുദ്ധജലം കിട്ടാതെ വലയുകയാണ്. കിണറും പൈപ്പ് ലൈനും ബോർവെല്ലുമല്ലാം തരുന്നത് കലങ്ങിയതും മണമുള്ള വെള്ളവുമൊക്കെയാണ്. ശുദ്ധീകരിക്കാൻ ഫിൽട്ടറുകൾ വെച്ചാലും പാചകാവശ്യത്തിനപ്പുറമുള്ള വെള്ളമൊന്നും കിട്ടില്ല.
അതിലാണെങ്കിൽ കെമിക്കലിന്‍റെ അംശം ഉണ്ടാക്കുന്ന പ്രശ്നങ്ങളും. കുളിക്കാനും അലക്കാനുമൊക്കെയുള്ള വെള്ളം ശുചീകരിക്കുന്ന പ്ലാന്‍റ് വേണമെങ്കിൽ ലക്ഷങ്ങൾ വേണം. ഗതികേടുകൊണ്ട് കലങ്ങിയ വെള്ളത്തിലാണ് പലരുടെയും ജീവിതം. പാത്രങ്ങളുടെ നിറങ്ങൾ മങ്ങി, നിലത്തു വിരിച്ച ടൈൽസിന്‍റെയും നിറം വൃത്തികേടായി, അലക്കിയ തുണികളുടെയൊക്കെ നിറം മാറി, വാഷ്റൂമിൽ കയറിയാൽ പറയുകയും വേണ്ട.. വൃത്തിയാക്കാത്തതു കൊണ്ടല്ല, വെള്ളമാണ് കുഴപ്പക്കാരനെന്ന് ബന്ധുക്കളോടൊക്കെ പറഞ്ഞ് മടുത്തു പലരും.
ഈ ആശങ്കകൾക്കൊക്കെ ഇന്ന് ഒരു പരിഹാരമുണ്ട്. കേരളത്തിന്‍റെ സ്വന്തം ബ്രാൻഡായ ഡുബെ റിച്ചൂസിന്‍റെ പരീക്ഷണ ശാലയിൽ പിറന്നുവീണ ഇന്‍റഗ്രേറ്റഡ് വാട്ടർ പ്യൂരിഫയിങ്ങ് ടെക്നോളജിയാണ് സാധാരണക്കാരനു പോലും വാങ്ങിവെക്കാനാകുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്‍റുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. സ്റ്റാൻലി ജേക്കബും റിച്ചാർഡ് ജേക്കബുമാണ് ഈ ടെക്നോളജിക്കു പിന്നിൽ. ചെറിയ വീടുകൾക്കു മുതൽ വൻകിട കെട്ടിടങ്ങൾക്കു വരെ ആവശ്യമുള്ള വെള്ളം നിമിഷങ്ങൾക്കകം ശുചീകരിച്ച് നൽകുന്ന സംവിധാനമാണ് ഡുബെ റിച്ചൂസിന്‍റെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്‍റുകൾ. മണിക്കൂറിൽ ആയിരം ലിറ്റർ വരെ വെള്ളം ശുചീകരിക്കാൻ കപ്പാസിറ്റിയുള്ള യൂനിറ്റുകൾ ആകർഷകമായ ഡിസൈനുകളിലാണ് ഒരുക്കിയിരിക്കുന്നത്.
ഫാക്ടിലെ ടെക്നിക്കൽ എൻജിനീയറായിരുന്ന സ്റ്റാൻലി ജേക്കബിന്‍റെ വീട് കൊച്ചിയിലെ കോതാട് ദ്വീപിലാണ്. ദ്വീപ് ആയതിനാൽതന്നെ ശുദ്ധജലം കിട്ടുക വലിയ വെല്ലുവിളിയായിരുന്നു. ഓരിനൊപ്പം നിറവ്യത്യാസവും മണവും. സാങ്കേതിക പരീക്ഷണങ്ങളിൽ തൽപരനായിരുന്ന സ്റ്റാൻലിയുടെ ആലോചനകൾ വീട്ടിലെ വെള്ളം എങ്ങനെ ശുചീകരിക്കാമെന്നതിനെക്കുറിച്ചായി. പലതരം പരീക്ഷണങ്ങൾ നടത്തിയും നീണ്ട കാലത്തെ അന്വേഷണങ്ങൾെക്കാടുവിലുമാണ് വിപ്ലവകരമായ ആ കണ്ടുപിടിത്തത്തിലേക്കെത്തുന്നത്. സ്വന്തം വീട്ടിലെ കലങ്ങിയ വെള്ളം തെളിനീരു പോലെ ശുദ്ധീകരിച്ചെടുത്തതോടെ കൊച്ചിയിൽ അത് വലിയ വാർത്തയായി. സ്റ്റാൻലിയെ തേടി ദൂരദേശങ്ങളിൽനിന്നുവരെ ആളുകളെത്തിത്തുടങ്ങി.
ആ പരീക്ഷണങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ പ്രധാന വാട്ടർ ട്രീറ്റ്െമന്റ് എക്സ്പെർട്സ് ആയി ഡുബെ റിച്ചൂസിനെ മാറ്റിയത്. കുറഞ്ഞ ചെലവിൽ ഇതെങ്ങനെ ജനങ്ങളിലേക്കെത്തിക്കാമെന്ന് സ്റ്റാന്ലി ആലോചിച്ചു. ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞിറങ്ങിയ മകൻ റിച്ചാർഡ് ജേക്കബ് കൂടി ചേർന്നതോടെ സ്റ്റാൻലിയുടെ സ്വപ്ന പദ്ധതി വികസിച്ചു. ഇന്നവേഷനുകൾ നടത്തുകയെന്നതായിരുന്നു സ്റ്റാൻലിയുടെ ഹോബി. ആ പരീക്ഷണങ്ങളാണ് 91ൽ ഒരു വിപ്ലവത്തിന് തുടക്കമിട്ടത്. കണ്ടെത്തിയ മോഡലുകൾക്കെല്ലാം പേറ്റന്‍റ് നേടിയാണ് ഉൽപന്നങ്ങൾ വിപണിയിലേക്ക് ഇറക്കിയത്. 2000 മുതലാണ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചുതുടങ്ങിയതെന്ന് സ്റ്റാൻലി.
വെള്ളത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലതരം പരീക്ഷണങ്ങൾ നടത്തിയവരുണ്ടാകും. ലക്ഷങ്ങൾ ചെലവാക്കിയ ഫിൽട്ടറുകൾ പാചകാവശ്യത്തിനുള്ള വെള്ളം ശുചീകരിച്ചു നൽകി പണി അവസാനിപ്പിക്കും. അപ്പോഴും മറ്റു പ്രാഥമികാവശ്യങ്ങൾക്ക് ആ മലിനജലം തന്നെ ഉപയോഗിക്കേണ്ടി വരും. അത് പരിഹരിക്കാൻ അന്വേഷിച്ചിറങ്ങിയാൽ കമ്പനികളുടെ എസ്റ്റിമേറ്റ് കണ്ട് വെള്ളം കുടിച്ചുപോകും. ഇനി ലക്ഷങ്ങൾ മുടക്കിയാൽതന്നെ കുറഞ്ഞ കാലത്തെ വാറന്‍റി കഴിഞ്ഞാൽ മെയിന്‍ററനൻസുകളുടെ ഒഴുക്കായിരിക്കും. അവിടെയാണ് ഡുബെ റിച്ചൂസ് ഉപഭോക്താക്കളുടെ ചോയ്സാകുന്നത്. മറ്റു ജലശുചീകരണ കമ്പനികളുടെ യൂനിറ്റുകളിൽനിന്ന് വളരെ വ്യത്യസ്തമാണ് ഇവരുടെ പ്രവർത്തനം.
അതുകൊണ്ടുതന്നെ വിലയും കുറവാണ്. കഴിഞ്ഞ 25 വർഷമായി വലിയ പരസ്യങ്ങളൊന്നുമില്ലാതെ കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും വരെ വെള്ളം ശുദ്ധീകരിക്കുന്നുണ്ട് ഡുബെ റിച്ചൂസ്. വാങ്ങി ഉപയോഗിച്ചവരുടെ അനുഭവങ്ങളാണ് തങ്ങളുടെ പരസ്യമെന്ന് റിച്ചാർഡ് ജേക്കബ് പറയുന്നു. കേരളത്തിനുള്ളിൽ 15,000 വീടുകളിൽ കമ്പനിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്‍റുകൾ ഉപേയാഗിക്കുന്നുണ്ട്. വെള്ളത്തിലെ അയൺ, നിറം, മണം, കലക്കൽ തുടങ്ങി ഒട്ടുമിക്ക പ്രശ്നങ്ങളും നിമിഷങ്ങൾക്കകം ശുചീകരിച്ചു നൽകും.
1200 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് പറ്റിയ- MINI മോഡലും 1600 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് പറ്റിയ Medium മോഡലും 2500 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് പറ്റിയ Standard മോഡലുമാണുള്ളത്. ഇതിനു പുറമെ വൻകിട കെട്ടിടങ്ങൾക്ക് പറ്റിയ കമേഴ്സ്യൽ മോഡലും ഒരുക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റ് വരെ ഡുബെ റിച്ചൂസ് ഒരുക്കിയിട്ടുണ്ട്.
ഓരോ സ്ഥാപനവും സന്ദർശിച്ച് അനുയോജ്യമായ മോഡലുകൾ സ്ഥാപിച്ചു നൽകുന്ന രീതിയാണ് പിന്തുടരുന്നത്. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുള്ള ആൾക്കും ഇത് ഉപയോഗിക്കാനാകണമെന്നാണ് കമ്പനിയുടെ പോളിസി. അതുകൊണ്ടുതന്നെ കമ്പനി നടന്നു പോകാനുള്ള ചെറിയ ലാഭം മാത്രമാണ് ഈടാക്കുന്നത്. 28000 രൂപ മുതലാണ് മോഡലുകൾ ആരംഭിക്കുന്നത്.
വെള്ളം ശുചീകരിക്കാൻ മിക്ക ഫിൽട്ടർ കമ്പനികളും കെമിക്കൽസാണ് ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിന്‍റെ നിറവും അയൺ കണ്ടന്‍റിന്‍റെ അളവുമൊക്കെ കുറക്കുമെങ്കിലും കെമിക്കൽസ് കലർന്ന വെള്ളം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. അവിടെയാണ് ഡുബെ റിച്ചൂസ് വീണ്ടും വ്യത്യസ്തമാകുന്നത്. പ്രകൃതി വിഭവങ്ങൾ എന്നത് മാത്രമല്ല, മനുഷ്യനോ ജീവജാലങ്ങൾക്കോ ഒരു ദോഷവും വരുത്താത്ത രീതിയിലാണ് വെള്ളം ശുചീകരിക്കുന്നതും. പ്രോസസ്ഡ് സാന്‍റ് ആണ് ശുചീകരണത്തിലെ പ്രധാനി. മൂന്നു പേറ്റന്‍റാണ് ഡൂബെ റിച്ചൂസിന് വാട്ടർ ഫിൽട്ടറിങ് മേഖലയിലുള്ളത്.
വൈദ്യുതിയില്ലാതെ വെള്ളം ശുദ്ധീകരിച്ച് നൽകുന്ന ഇന്‍റഗ്രേറ്റഡ് വാട്ടർ പ്യൂരിഫയിങ് ടെക്നോളജിയാണ് ഡുബെ റിച്ചൂസിേൻറത്. ഗ്രാവിറ്റേഷനൽ ഫോഴ്സിലാണ് പ്രവർത്തനം. ടാങ്കിൽ നിന്നുള്ള വെള്ളം ടാപ്പുകളിലേക്ക് എത്തുന്നതിനിടയിലാണ് ശുദ്ധീകരണം. പൂർണമായും ഇക്കോ ഫ്രണ്ട്ലിയുമാണ്. മെയിന്‍റനൻസ് വേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ചു വർഷം ഗാരന്‍റിയും ലൈഫ് ലോങ് വാറന്‍റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കമ്പനിയുടെ ടെക്നീഷ്യന്മാർ വന്ന് ഉപയോഗിക്കുന്ന വെള്ളം, കെട്ടിടത്തിന്‍റെ വലുപ്പം എന്നിവ പരിശോധിച്ചാണ് മോഡൽ ഫിക്സ് ചെയ്യുക. തുടർന്ന് യൂനിറ്റ് ഫിറ്റുചെയ്ത് വെള്ളം ശുചീകരണം തുടങ്ങും. ഉപഭോക്താവിന് തൃപ്തിയുണ്ടെങ്കിൽ മാത്രം പണമടച്ചാൽ മതി. തൃപ്തികരമല്ലെങ്കിൽ യൂനിറ്റ് തിരിച്ചെടുക്കും.
മാളുകളുടെയും ഫ്ലാറ്റുകളുടെതുമടക്കം വൻകിട സ്ഥാപനങ്ങളിലെ വെള്ളം ശുചീകരണവും ഡുബെ റിച്ചൂസ് നിർവഹിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങിനെ ശുചീകരിക്കുന്നത്. അതിനേറ്റവും വലിയ തെളിവാണ് കൊച്ചിയിലെ ഒബ്റോൺ മാൾ. 12 വർഷം കൊണ്ട് ഒബ്റോൺ മാളിൽ ശുദ്ധീകരിച്ചത് 45 കോടി ലിറ്റർ വെള്ളമാണ്. ഇന്ന് ഇന്ത്യയിലെ നമ്പർ വൺ വാട്ടർ ട്രീറ്റ്െമന്റ് എക്സ്പെർടാണ് ഡുബെ റിച്ചൂസ്.
സീവേജ് വാട്ടർ ട്രീറ്റ്െമന്റ് പ്ലാന്റിന്റെ വിപ്ലവകരമായ ഒരു കോംപാക്ട് മോഡൽ ഈ വർഷം പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് 'ഡുബെ റിസർച്ച് വിംഗ്'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.